State Award Winners

കേരള ലളിതകലാ അക്കാദമി
സംസ്ഥാന ദൃശ്യകലാപുരസ്‌ക്കാരങ്ങള്‍ - 2020 21

    ദൃശ്യകലാരംഗത്തെ മികച്ച കലാസൃഷ്ടികള്‍ക്ക് കേരള ലളിതകലാ അക്കാദമി നല്‍കുന്ന  50-ാമത് സംസ്ഥാന ദൃശ്യകലാപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.
    ഈ വര്‍ഷം കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന ദൃശ്യകലാപ്രദര്‍ശനത്തില്‍ പങ്കെടുക്കുവാനും പുരസ്‌കാരത്തിനുമായി പെയ്ന്റിങ്, ശില്പം, ന്യൂ മീഡിയ (ങശഃ ാലറശമ ശി ീഹറലൃ ലേൃാ)െ എന്നീ വിഭാഗങ്ങളില്‍ നിന്ന് അപേക്ഷിച്ച 633 കലാകൃത്തുക്കളില്‍ നിന്ന് പ്രാഥമിക മൂല്യ നിര്‍ണ്ണയത്തില്‍ സംസ്ഥാന പ്രദര്‍ശനത്തിന് തിരഞ്ഞെടുക്കപ്പെട്ടത് 125 കലാകൃത്തുക്കളുടെ സൃഷ്ടികളാണ്. ഇതില്‍ 126 കലാസൃഷ്ടികളാണ് പുരസ്‌ക്കാരങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ടത്. ദൃശ്യകലാ വിഭാഗത്തില്‍ 50,000/- രൂപയും പ്രശസ്തി പത്രവും മൊമന്റോയും അടങ്ങുന്ന അഞ്ച് സംസ്ഥാന അവാര്‍ഡുകളും (ടമേലേ അംമൃറ),
25,000/- രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അഞ്ച് ഓണറബിള്‍ മെന്‍ഷന്‍ (ഒീിീൗൃമയഹല ങലിശേീി) അവാര്‍ഡുകളും, കലാവിദ്യാര്‍ത്ഥികള്‍ക്ക് 10,000/- രൂപയും പ്രശസ്തി പത്രവുമടങ്ങുന്ന അഞ്ച് സ്‌പെഷ്യല്‍ മെന്‍ഷന്‍ (ടുലരശമഹ ങലിശേീി) അവാര്‍ഡുകളുമാണ് നല്‍കുന്നത്. കൂടാതെ മികച്ച ഛായാ/ഭൂഭാഗ ചിത്രത്തിന് ശങ്കരമേനോന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണമെഡലും മികച്ച ഭൂഭാഗ ചിത്രത്തിന് വിജയരാഘവന്‍ എന്‍ഡോവ്‌മെന്റ് സ്വര്‍ണ്ണ മെഡലും നല്‍കുന്നു. ഇക്കുറി സ്‌പെഷ്യല്‍ ജൂറി അവാര്‍ഡും നല്കുന്നുണ്ട്.