ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് കേരള ലളിതകലാ അക്കാദമി
ധനസഹായം നല്കുന്നു.
കേരള ലളിതകലാ അക്കാദമി ചിത്ര-ശില്പ പ്രദര്‍ശനങ്ങള്‍ക്ക് ധനസഹായം നല്‍കും. ഏകാംഗ പ്രദര്‍ശനങ്ങള്‍ക്കും ഗ്രൂപ്പ് പ്രദര്‍ശനങ്ങള്‍ക്കുമാണ് സഹായം നല്‍കുക.
ഏകാംഗ പ്രദര്‍ശനം സംഘടിപ്പിക്കുന്നതിന് 20,000/- രൂപയും മൂന്ന് അംഗങ്ങളില്‍ കുറയാത്ത ഗ്രൂപ്പ് പ്രദര്‍ശനത്തിന് 40,000/- രൂപയുമാണ് ഗ്രാന്റായി നല്‍കുന്നത്. 2015 ഫെബ്രുവരി 28നു മുമ്പായി അക്കാദമിയുടെ ഏതെങ്കിലും ഗ്യാലറിയില്‍ പ്രദര്‍ശനം നടത്തുവാന്‍ ആഗ്രഹിക്കുന്ന കേരളത്തില്‍ താമസിക്കുന്ന ചിത്രകാരന്മാര്ക്കും ശില്പികള്ക്കുമാണ് അവസരം നല്‍കുന്നത്.
തെരഞ്ഞെടുക്കപ്പെടുവാന്‍ ആഗ്രഹിക്കുന്നവര്‍ സ്വന്തം രചനകളുടെ 8 x 6 ഇഞ്ച് വലിപ്പുമുള്ള 10 കളര്‍ ഫോട്ടോഗ്രാഫുകളും ലഘു ജീവചരിത്രക്കുറിപ്പും സഹിതം നിശ്ചിത ഫോറത്തില്‍
അപേക്ഷിക്കേണ്ടതാണ്. അപേക്ഷാഫോറം ആവശ്യമുള്ളവര്‍ സ്റ്റാമ്പ് പതിച്ച കവര്‍ സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശൂര്‍-20 എന്ന വിലാസത്തില്‍ അപേക്ഷിക്കുക
അപേക്ഷാ ഫോറം അക്കാദമിയുടെ വെബ് സൈറ്റിലും (www.lalithkala.org), അക്കാദമിയുടെ ഗ്യാലറികളിലും ലഭിക്കും.
അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തിയതി 2014 ജൂലായ് 10.