2020-21ലെ  ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ & കാരിക്കേച്ചര്‍ ഏകാംഗ പ്രദര്‍ശനത്തിനുള്ള കലാകൃത്തുക്കളെ തെരഞ്ഞെടുത്തു

കേരള ലളിതകലാ അക്കാദമി 2020-21ലെ 
ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ & കാരിക്കേച്ചര്‍ ഏകാംഗ
പ്രദര്‍ശനത്തിനുള്ള കലാകൃത്തുക്കളെ തെരഞ്ഞെടുത്തു

കേരള ലളിതകലാ അക്കാദമിയുടെ 2020-21 വര്‍ഷത്തെ ഫോട്ടോഗ്രാഫി & കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിനുള്ള കലാകൃത്തുക്കളെ തെരഞ്ഞെടുത്തു.  എന്‍.ആര്‍. സുധര്‍മദാസ്, ബിജു എസ്.എസ്, ഡി. മനോജ്, ബോണി കെ.ആര്‍, മധുരാജ്, ബഷീര്‍ കാടേരി, അമ്പിളി പ്രവ്ദ, ശ്രീജിത് ഇ.കെ, വിനോദ് അത്തോളി, ഹരിഹരന്‍ എസ്. എന്നിവരെ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിനും പി.എസ്. ബാനര്‍ജി, മുഹമ്മദ് കുട്ടി (കുട്ടി എടക്കഴിയൂര്‍), സുനില്‍ പങ്കജ്, പ്രതാപന്‍ നായര്‍ വി.എസ്. (പ്രതാപന്‍ പുളിമാത്ത്) എന്നിവരെ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിനും തെരഞ്ഞെടുത്തിട്ടുണ്ട്.
പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുവേണ്ടി 50,000/- രൂപ ഗ്രാന്റും അക്കാദമി ആര്‍ട്ട് ഗ്യാലറി സൗജന്യമായി അനുവദിക്കുന്നതും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ട 
കലാകാരന്മാര്‍ക്ക് നല്‍കുന്നത്.