2015-16 ഏകാംഗ-ഗ്രൂപ്പ്‌ പ്രദര്‍ശനം (ചിത്രം /ശില്‌പം)

കേരള ലളിതകലാ അക്കാദമി കലാപ്രദര്‍ശനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു.

കേരള ലളിതകലാ അക്കാദമി ഏകാംഗ-ഗ്രൂപ്പ്‌ പ്രദര്‍ശനങ്ങള്‍ക്ക്‌ നല്‍കുന്ന ഗ്രാന്റുകളുടെ എണ്ണം
വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ വര്‍ഷങ്ങളില്‍ 26 പേര്‍ക്കാണ്‌ പ്രദര്‍നത്തിന്‌ ധനസഹായം നല്‍കിയത്‌. ഈ വര്‍ഷം 33 പേര്‍ക്ക്‌ ധനസഹായം നല്‍കും. കഴിഞ്ഞ വര്‍ഷം സംഘ ചിത്രപ്രദര്‍ശനത്തിന്‌ 6 പേര്‍ക്കാണ്‌ ധനസഹായം നല്‍കിയത്‌. ഈ വര്‍ഷം 8 ഗ്രൂപ്പുകള്‍ക്ക്‌ ധനസഹായം നല്‍കും.
ചിത്രകലാ രംഗത്ത്‌ സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക്‌ പ്രോത്സാഹനം നല്‍കുന്നതിനാണ്‌ ഗ്രാന്റ്‌ നല്‍കുന്നതെന്ന്‌ സെക്രട്ടറി വൈക്കം എം.കെ.ഷിബു അറിയിച്ചു. സൗജന്യമായി അക്കാദമി ഗ്യാലറി
അനുവദിക്കുന്നതിനുപുറമെ 20,000/- രൂപയും താമസഭക്ഷണ ചെലവും യാത്രപ്പടിയും ഉള്‍പ്പെടുന്നതാണ്‌
ഏകാംഗപ്രദര്‍ശനത്തിന്‌ അക്കാദമി നല്‍കുന്ന ഗ്രാന്റ്‌. ഗ്രൂപ്പ്‌ പ്രദര്‍ശനം നടത്തുന്നതിന്‌ നല്‍കുന്ന ഗ്രാന്റ്‌
40,000/- രൂപയും താമസ ഭക്ഷണ ചെലവും യാത്രപ്പടിയും ഉള്‍പ്പെടുന്നതാണ്‌.
2015-2016 വര്‍ഷത്തെ കേരള ലളിതകലാ അക്കാദമിയുടെ ഏകാംഗ-ഗ്രൂപ്പ്‌ പ്രദര്‍ശനത്തിനുള്ള (ചിത്രം, ശില്‌പം) കലാകാരി/കലാകാരന്മാരെ തെരഞ്ഞെടുത്തു.
സര്‍വ്വശ്രീ ജോജു ജോസഫ്‌, സന്തോഷ്‌ ലാല്‍ പള്ളത്ത്‌, മഹര്‍ഷി ശ്രീകുമാര്‍, മാര്‍ട്ടിന്‍ ഒ.സി.,
ഡോ. മുരളി ശിവരാമകൃഷ്‌ണന്‍, സുനില്‍ വല്ലാര്‍പ്പാടം, വിപിന്‍ കെ. നായര്‍, കെ.എം. നാരായണന്‍, ശിവദാസ്‌ എടയ്‌ക്കാട്ടുവയല്‍, ഗായത്രി, രാധാകൃഷ്‌ണന്‍ ആലത്ത്‌, ജീവന്‍ ലാല്‍, സിറില്‍ ഡൊമിനിക്‌, കെ.വി. ജ്യോതിലാല്‍, വി.എസ്‌. മധു, അനിരുദ്ധന്‍ എട്ടുവീട്ടില്‍, എം.എ. വേണു, സന്തോഷ്‌ മിത്ര, സൂനോ ശശി, ബിജു എ.വി., അജയന്‍ വി. കാട്ടുങ്ങല്‍, മുഹമ്മദ്‌ ഹുസൈന്‍, ശ്രീഗോപന്‍ ബി.എസ്‌, കെ.എന്‍. ദാമോധരന്‍, എം.ടി. ജയലാല്‍, അമീന്‍ ഖലീല്‍, ജോസഫ്‌ എം. വര്‍ഗ്ഗീസ്‌, ശ്യാംലാല്‍ ഐവര്‍കല, സി.കെ. വിശ്വനാഥന്‍, മണികണ്‌ഠന്‍ പുന്നക്കല്‍, ശ്രീധരന്‍ ടി.പി., ശ്രീമതി. ശാന്തകുമാരി ഇ.എന്‍., ശ്രീമതി. യാമിനി മോഹന്‍ എന്നിവരെയാണ്‌ ഏകാംഗപ്രദര്‍ശനത്തിനായി തെരഞ്ഞെടുത്തത്‌
സര്‍വ്വശ്രീ സുഭാഷ്‌ ചന്ദ്രബോസ്‌ ഡി.ടി. (പി.ജെ. ആന്റണി, പി.പി. സുമനന്‍), പ്രിയരഞ്‌ജിനി പി.
(വി.കെ. മണികണ്‌ഠന്‍, സതീഷ്‌ പൈ കെ.കെ.,), ദാമോധരന്‍ നമ്പിടി (ജയന്‍ കെ.ടി., വി.ജി. ഗിരീശന്‍),
രാജന്‍ എം. കടലുണ്ടി (ബാലകൃഷ്‌ണന്‍ കതിരൂര്‍, സുബ്രഹണ്യന്‍ തമ്പി), സെബാസ്റ്റ്യന്‍ പൊഡുതാസ്‌
(ഹാരിസ്‌ ബാബു സി.സി., ആര്‍. ജയന്ത്‌ കുമാര്‍), യൂനസ്‌ മുസ്ലിയരക്കത്ത്‌ (ആയിഷ യൂനസ്‌, സുരേഷ്‌
ചാലിയത്ത്‌, മുക്തര്‍ ഉദരംപൊയില്‍), പ്രഭാ കൃഷ്‌ണമൂര്‍ത്തി (റാണി ഡാമിയന്‍, രാജി പിഷാരസ്യാര്‍),
മുഹമ്മദ്‌ ഹസ്സന്‍ (ഹുസൈന്‍ കോതറത്ത്‌, അയ്യപ്പന്‍) എന്ന 8 ഗ്രൂപ്പുകളെ ഗ്രൂപ്പ്‌ പ്രദര്‍ശനത്തിനും തിരഞ്ഞെടുത്തു.