സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം

കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 1 ന് കേരള ലളിതകലാ അക്കാദമിയും, പബ്ലിക് റിലേഷന്‍ വകുപ്പും, കേരള ആര്‍ക്കെവ്‌സ് വകുപ്പും സംയുക്തമായി എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ വെച്ച് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. ഹൈസ്‌കൂള്‍, യു.പി. വിഭാഗങ്ങളിലാണ് മത്സരം നടത്തുന്നത്. വിജയികള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളായി യഥാക്രമം 3000, 2000, 1000 രൂപയും സര്‍ട്ടിഫിക്കറ്റും നല്കുന്നതാണ്. വരയ്ക്കുവാന്‍ ആവശ്യമായ പേപ്പര്‍ അക്കാദമിയില്‍ നിന്നും നല്കുന്നതാണ്. കളറുകളും മറ്റു സാമഗ്രികളും വിദ്യാര്‍ത്ഥികള്‍ കൊണ്ടുവരേണ്ടതാണ്. പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 1ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുമ്പായി വിദ്യാര്‍ത്ഥികളാണെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റോടുകൂടി എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തില്‍ എത്തിച്ചേരേണ്ടതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് അക്കാദമിയുടെ എറണാകുളം ദര്‍ബാര്‍ഹാള്‍ കലാകേന്ദ്രത്തിലെ  0484-2367748, 2350155 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.