സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ (ഗ്രാഫിറ്റി ആർട്ട്) 2023 þ ഇന്റേണ്‍ഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു

കേരള ലളിതകലാ അക്കാദമി - സ്ട്രീറ്റ്  ആർട്ട്  ഫെസ്റ്റിവൽ (ഗ്രാഫിറ്റി ആർട്ട്) പ്രോജക്ടിലേക്ക് ഇൻ്റേൺഷിപ്പിനുള്ള അപേക്ഷ ക്ഷണിക്കുന്നു. അവസാന തീയതി 2023 ജനുവരി 8.

Street Art Festival, Thrissur 2023 January 10-31
അന്തർദേശീയ നാടകോത്സവത്തിൻ്റെ (itfok) ഭാഗമായി കേരള ലളിതകലാ അക്കാദമിയും കേരള സംഗീത നാടക അക്കാദമിയും സംയുക്തമായി തൃശ്ശൂരിൻ്റെ ഹൃദയഭാഗത്ത് ദേശീയ അന്തർ ദേശീയ കലാകാരർ പങ്കെടുക്കുന്ന സ്ട്രീറ്റ് ആർട്ട് ഫെസ്റ്റിവൽ (ഗ്രാഫിറ്റി ആർട്ട്) 2023 ജനുവരി 10 മുതൽ 31വരെ സംഘടിപ്പിക്കുന്നു. സാംസ്കാരിക തലസ്ഥാനത്തെ നൂതനമായ ഈ പ്രോജക്ടിലേക്ക് ഇൻ്റേൺസിനെ ക്ഷണിച്ചു കൊള്ളുന്നു. (തൃശൂർ നിവാസികൾക്ക് മുൻഗണന). 
പുതിയ നിർമ്മിതികളെക്കുറിച്ചും ഡിസൈനുകളെക്കുറിച്ചുമുള്ള സമഗ്രമായൊരു തിരിച്ചറിവും അവസരവുമാണ് ഇൻ്റേൺഷിപ്പിലൂടെ സാധ്യമാവുന്നത്. അതോടൊപ്പം അത് സർഗ്ഗാത്മകമായ വിപണന കേന്ദ്രങ്ങളെക്കുറിച്ചുള്ള സൂക്ഷ്മ പഠനങ്ങളുടെ സാധ്യതയും തുറന്നു തരുന്നു.
 
* അപേക്ഷകർ  ഹ്യുമാനിറ്റിസ്, ഡിസൈൻ, ഫൈൻ ആർട്സ്, ആർക്കിടെക്ചർ എന്നീ വിഷയങ്ങളിൽ ബിരുദം നേടിയിട്ടുള്ളവരോ, ബിരുദ വിദ്യാർത്ഥികളോ, കാലാനുസൃതമായി വർക്ക് ചെയ്യുന്നവരോ ആയിരിക്കണം.
 
* അവസാന തീയതി 2023 ജനുവരി 8