സോളോ - രാജനന്ദിനി

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ എറണാകുളം സ്വദേശിനിയായ രാജനന്ദിനിയുടെ ഏഴു ദിവസം നീണ്ടു നില്ക്കുന്ന ഏകാംഗ ചിത്രകലാ പ്രദര്‍ശനം മലപ്പുറം കോട്ടക്കുന്നിലുള്ള അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറിയില്‍ ഡിസംബര്‍ 01ന് ആരംഭിക്കുന്നു.
‘മഹായാത്ര’ എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രദര്‍ശനത്തില്‍ നാല്പത്തഞ്ചോളം ഓയില്‍ മീഡിയയിലുള്ള ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. അക്കാദമിക് പരിശീലനം ലഭിച്ചിട്ടില്ലാത്ത കലാകാരി നേപ്പാള്‍, ചൈന, തിബറ്റ് തുടങ്ങിയ ഹിമാലയന്‍ താഴവാരങ്ങളുടെയും മാനസസരസ്സ് കൈലാസം എന്നീ യാഥാര്‍ത്ഥ്യങ്ങളുടെയും മനോഹരമായ ദൃശ്യങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ക്ഷണപത്രത്തില്‍ പറഞ്ഞിട്ടുള്ളതില്‍ നിന്ന് വ്യത്യസ്തമായി ഡിസംബര്‍ 1-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. മലപ്പുറം ജില്ലയിലെ മുതിര്‍ന്ന കലാകാരിയായ ജമീല മമ്മി ഹാജിയും വിവേകാനന്ദ ട്രാവല്‍സിലെ നരേന്ദ്രനുമാണ് വിളക്ക് തെളിയിക്കുന്നത്. ഡിസംബര്‍ 07ന് പ്രദര്‍ശനം സമാപിക്കും.