സോളോ - ബെന്നി കെ.എ.

കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ വയനാട് സ്വദേശിയായ ബെന്നി കെ.എയുടെ ഏഴു ദിവസം നീണ്ടു നില്ക്കുന്ന ഏകാംഗപ്രദര്‍ശനം അക്കാദമിയുടെ തൃശൂര്‍ ആര്‍ട്ട് ഗ്യാലറിയില്‍ ഡിസംബര്‍ 01ന് ആരംഭിക്കുന്നു. ‘ഇന്‍സൈഡ്ഔട്ട്’ എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രദര്‍ശനത്തില്‍ ഇരുപത്തഞ്ചോളം ചിത്രങ്ങളാണുള്ളത്. ചിത്രങ്ങളുടെ ഓരോ വരയും തുടങ്ങുന്നത് കലാകാരന്റെ മറഞ്ഞിരിക്കുന്ന ഒരോര്‍മ്മയെ പുറത്തെടുക്കാനാണ്. കലാകാരന്റെ ഓരോ ചിത്രങ്ങളും സ്വന്തം ചരിത്രവും ഓര്‍മ്മയുമാണ്.  ഡിസംബര്‍ 07ന് പ്രദര്‍ശനം സമാപിക്കും.