സോളോ - ജോഷി ടി.സി.

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ജോഷി ടി.സിയുടെ ഏഴു ദിവസം നീണ്ടു നില്ക്കുന്ന ഏകാംഗപ്രദര്‍ശനം കോട്ടയം, ഡി സി കിഴക്കേമുറിയിടത്തുള്ള അക്കാദമിയുടെ ആര്‍ട്ട് ഗ്യാലറിയില്‍ നവംബര്‍ 24ന് ആരംഭിക്കുന്നു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്‌സ് കോളേജില്‍ നിന്നും കലാപഠനം പൂര്‍ത്തിയാക്കിയ ജോഷി ഒരു നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ചിത്രരചനയില്‍ സജീവമാകുന്നത്. മനുഷ്യരുടെ ചിന്തകളും സ്വപ്നങ്ങളും പ്രതീക്ഷകളുമൊക്കെ അവരുടെ സാന്നിദ്ധ്യമില്ലാതെ ആവിഷ്‌കരിക്കാനാണ് തന്റെ ചിത്രങ്ങളിലൂടെ ശ്രമിക്കുന്നതെന്ന് ജോഷി പറയുന്നു. സാമൂഹികമോ വ്യക്തിപരമോ ആയ ജീവിതാനുഭവങ്ങളെ ശാന്തമായി ഉള്ളില്‍ സ്വാംശീകരിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുകയാണ് ജോഷി തന്റെ ചിത്രങ്ങളിലൂടെ. മാന്നാനം സെന്റ് എഫ്രേംസ് ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ചിത്രകലാ അദ്ധ്യാപകനാണ് അദ്ദേഹം. നവംബര്‍ 30ന് പ്രദര്‍ശനം സമാപിക്കും.