സുവര്‍ണ്ണം ചിത്രരചനാമത്സരം

സംസ്ഥാന സാംസ്‌കാരിക വകുപ്പ്‌ കോട്ടയത്ത്‌ സംഘടിപ്പിക്കുന്ന സുവര്‍ണ്ണം 2015 സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ലളിതകലാ അക്കാദമി സംസ്ഥാനതല ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു.

യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്‌ എന്നീ മേഖല തിരിച്ചാണ്‌ നവംബര്‍ അവസാനവാരം പ്രഥമഘട്ട മത്സരം നടത്തുന്നത്‌. മേഖല മത്സരത്തില്‍ നിന്നും  വിജയികളാകുന്നവരെ ഉള്‍പ്പെടുത്തിയാണ്‌ ഉത്സവത്തോടനുബന്ധിച്ച്‌ ഡിസംബറില്‍ നടക്കുന്ന സാംസ്‌കാരിക സംസ്ഥാനതല മത്സരം സംഘടിപ്പിക്കുന്നത്‌. വിജയികള്‍ക്ക്‌ സുവര്‍ണ്ണ പുരസ്‌കാരം സമ്മാനിക്കും.
ചിത്രരചനാ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ രചിച്ച ഒരു ചിത്രത്തിന്റെ പോസ്റ്റ്‌കാര്‍ഡ്‌ വലുപ്പത്തിലുള്ള ഫോട്ടോയും പൂര്‍ണ്ണ മേല്‍വിലാസവും സഹിതം അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷകള്‍ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ എന്ന വിലാസത്തില്‍ നവംബര്‍ 11ന്‌ മുന്‍പായി ലഭിക്കേണ്ടതാണ്‌.