സര്‍ഗ്ഗയാനം
ചിത്രപ്രദര്‍ശനം
ക്യൂറേഷന് : ജോണി എം.എല്‍.
ഉദ്ഘാടനം : ശ്രീ. കടകംപള്ളി സുരേന്ദ്രന്
(ബഹു. സഹകരണ ടൂറിസം & ദേവസ്വം വകുപ്പ് മന്ത്രി)
2018 മാര്‍ച്ച് 29 വൈകുന്നേരം 3.30
മ്യൂസിയം ഓഡിറ്റോറിയം & ആര്‍ട്ട് ഗ്യാലറി
തിരുവനന്തപുരം
ചിത്രപ്രദര്‍ശനം സമാപനം : 2018 ഏപ്രില്‍ 5
സുഹൃത്തേ,
ലോക കേരള സഭയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തില്‍ ജനുവരി ഒന്ന് മുതല്‍ ഏഴു വരെ സര്‍ഗ്ഗയാനം എന്ന പേരില്‍ ഒരു ദേശീയ ചിത്രരചനാക്യാമ്പ് സംഘടിപ്പിച്ചിരുന്നു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്ന പതിനഞ്ച് കലാകാരന്മാരാണ് ഇതില്‍ പങ്കെടുത്തത്.
അച്ചുതന് കൂടല്ലൂര്‍, അജയകുമാര്‍, ബി.ഡി.ദത്തന്, ബിനി റോയ്, ദാമോദരന്‍.കെ., ജി.രാജേന്ദ്രന്, ജോഷ്.പി.എസ്., ടി.കലാധരന്‍, ലാല്‍.കെ., എന്‍.കെ.പി. മുത്തുക്കോയ, എന്‍.എന്‍.മോഹന്‍ദാസ്, ഡോ.ഒ.പി.പരമേശ്വരന്, എന്‍.എന്‍.റിംസണ്‍, കെ.കെ.രാജപ്പന്, സിദ്ധാര്ത്ഥന്, വത്സരാജ്.കെ.പി. എന്നിവര്‍ പങ്കെടുത്തു. ചിത്രകലയിലെ ആധുനിക സമകാലിക ധാരകളെ ഒരു കലാഭൂമികയില്‍ എത്തിക്കുക എന്ന ഉദ്ദ്യേശത്തോടെയാണ് ക്യാമ്പ് ആയോജനം ചെയ്യപ്പെട്ടത്.
സര്ഗയാനത്തില് രചിക്കപ്പെട്ട ചിത്രങ്ങളെയും അതിലെ കലാകാരന്മാരുടെ ഇതര ചിത്രങ്ങളെയും ചേര്‍ത്തു കൊണ്ടുള്ള ഒരു പ്രദര്‍ശനമാണ് ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ക്യാമ്പിന്റെ ചരിത്രകാരനും നിരൂപകനുമായി പ്രവര്‍ത്തിച്ച ജോണി എം.എല്‍ ക്യൂറേറ്റ് ചെയ്യുന്ന പ്രദര്‍ശനം തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയം & ആര്‍ട്ട് ഗ്യാലറിയില്‍ 2018 മാര്‍ച്ച് 29 വൈകുന്നേരം 3.30 ന് ബഹു. സഹകരണ ടൂറിസം & ദേവസ്വം വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഈ ക്യാമ്പിനെ ആധാരമാക്കി രചിച്ച സര്‍ഗ്ഗയാനം എന്ന പുസ്തകം ബഹു. മന്ത്രി ചിത്രകാരനായ
ജി. രാജേന്ദ്രന് നല്കി പ്രകാശനം ചെയ്യുന്നു. പ്രദര്‍ശനത്തിലേക്ക് ഏവരേയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.
കാര്യപരിപാടി
2018 മാര്‍ച്ച് 29 വൈകുന്നരം 3.30ന്
സ്വാഗതം :
എന്‍ രാധാകൃഷ്ണന് നായര്‍
(സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍ :
നേമം പുഷ്പരാജ്
(ചെയര്മാന്, കേരള ലളിതകലാ അക്കാദമി)
ഉദ്ഘാടനം :
കടകംപള്ളി സുരേന്ദ്രന്
(സഹകരണ ടൂറിസം & ദേവസ്വം വകുപ്പ് മന്ത്രി)
സര്‍ഗ്ഗയാനം പുസ്തക പ്രകാശനം :
ബഹു. മന്ത്രി കടകംപള്ളി സുരേന്ദ്രന് ജി .രാജേന്ദ്രന് നല്കുന്നു.
ആശംസകള്‍ :
ബി.ഡി. ദത്തന്
അജയകുമാര്‍
ജോണി എം.എല്‍.
കൃതജ്ഞത :
കാരക്കാമണ്ഡപം വിജയകുമാര്‍
(കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹകസമിതി അംഗം)