സര്‍ഗ്ഗയാനം - ചിത്രകലാ പ്രദര്‍ശനം, എറണാകുളം

Submitted by Secretary on

സര്‍ഗ്ഗയാനം
ചിത്രകലാ പ്രദര്‍ശനം
ക്യൂറേറ്റര്‍ ശ്രീ.ജോണി എം.എല്‍.
2018 മെയ് 8 മുതല്‍ 14 വരെ
ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം, എറണാകുളം

ഉദ്ഘാടനം
പ്രൊഫ. എം.കെ. സാനു

2018 മെയ് 8ന് വൈകുന്നേരം 5 മണി

പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നവര്‍

അച്യുതന്‍ കൂടല്ലൂര്‍, അക്കിത്തം നാരായണന്‍, അജയകുമാര്‍, ബിനി റോയ്
ദാമോദരന്‍ കെ., ബി.ഡി. ദത്തന്‍, ടി. കലാധരന്‍, ലാല്‍ കെ.
എന്‍.എന്‍. മോഹന്‍ദാസ്, എന്‍.കെ.പി. മുത്തുകോയ, ഒ.പി. പരമേശ്വരന്‍
പ്രൊഫ. കെ.കെ. രാജപ്പന്‍, ജി. രാജേന്ദ്രന്‍, എന്‍.എന്‍. റിംസണ്‍
 സിദ്ധാര്‍ത്ഥന്‍ കെ., വല്‍സരാജ് കെ.പി.

സുഹൃത്തെ,
ലോക കേരള സഭയുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി പുതുവര്‍ഷാരംഭത്തില്‍ തിരുവനന്തപുരം കനകക്കുന്ന് പാലസില്‍ സംഘടിപ്പിച്ച ദേശീയ ചിത്രകലാ ക്യാമ്പ് അക്കാദമിയുടെ പ്രഥമ ക്യൂറേറ്റഡ് ക്യാമ്പ് എന്ന നിലയില്‍ ഏറെ പൊതുജന ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു. ക്യാമ്പില്‍ രചിക്കപ്പെട്ട ചിത്രങ്ങളും പങ്കെടുത്ത ചിത്രകാരന്മാരുടെ ഇതര സൃഷ്ടികളും ഉള്‍പ്പെടുത്തി ജോണി എം.എല്‍. ക്യൂറേറ്റ് ചെയ്ത ചിത്രപ്രദര്‍ശനവും അക്കാദമിയുടെ വിവിധ ഗ്യാലറികളില്‍ നടത്തിവരുന്നു. ആദ്യ പ്രദര്‍ശനം മാര്‍ച്ച് 29 മുതല്‍ ഏപ്രില്‍ 5 വരെ തിരുവനന്തപുരം മ്യൂസിയം ഓഡിറ്റോറിയം ഗ്യാലറിയില്‍ നടന്നു. സമകാലീന കേരളീയ കലാപരിസരം അനുക്രമമായി വിശദീകരിച്ചുകൊണ്ട് ക്യാമ്പില്‍ പങ്കെടുത്ത കലാകാരന്മാരുടെ ചിത്രങ്ങളെക്കുറിച്ചും അവരുടെ കലാസപര്യയെക്കുറിച്ചും വിശദമായി നിരൂപണം ചെയ്തുകൊണ്ട് ശ്രീ. ജോണി എം.എല്‍. രചിച്ച  'സര്‍ഗ്ഗയാനം' പുസ്തകവും അക്കാദമി പ്രസിദ്ധീകരിച്ചിരുന്നു.
'സര്‍ഗ്ഗയാനത്തിന്റെ രണ്ടാം എക്‌സിബിഷന്‍ മെയ് 8 മുതല്‍ 14 വരെ എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തിലെ 'ഡി' ഗ്യാലറിയില്‍ സംഘടിപ്പിക്കുന്നു. കലാകാരന്മാരുടെ കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ഈ പ്രദര്‍ശനം ഏറെ സവിശേഷതയുള്ളതാകുന്നു. പ്രശസ്ത എഴുത്തുകാരനും പണ്ഡിതനുമായ പ്രൊഫ. എം.കെ. സാനുവാണ് പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നത്. മെയ് 12ന് 'സമകാലീന കേരളീയ കലാപരിസരം' വിഷയമാക്കി ഒരു സെമിനാറും അന്നേദിവസം രാവിലെ 11 മണി മുതല്‍ ദര്‍ബാര്‍ ഹാളില്‍ ആരംഭിക്കും.
മെയ് 8-ാം തിയതി പ്രദര്‍ശന ഉദ്ഘാടനത്തിലും 12-ാം തിയതി സെമിനാറിലും പങ്കെടുക്കാന്‍ താങ്കളെ സാദരം ക്ഷണിക്കുന്നു.

കാര്യപരിപാടി

2018, മെയ് 8 വൈകുന്നേരം 5 മണി

സ്വാഗതം    :    ശ്രീ. എന്‍.രാധാകൃഷ്ണന്‍ നായര്‍
        (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍    :    ശ്രീ. നേമം പുഷ്പരാജ്
        (ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)
ഉദ്ഘാടനം    :    ശ്രീ. എം.കെ. സാനു
        (പ്രശസ്ത എഴുത്തുകാരനും പണ്ഡിതനും)

കൃതജ്ഞത    ;    ശ്രീ.കെ.എ.സോമന്‍ (ആര്‍ട്ടിസ്റ്റ് സോംജി)
        (കേരള ലളിതകലാ അക്കാദമി അംഗം)
        
2018, മെയ് 12  - രാവിലെ 11 മണി
സെമിനാര്‍
'സമകാലീന കേരളീയ കലാ പരിസരം'

പ്രബന്ധാവതാരകര്‍
സദാനന്ദ് മേനോന്‍, ചന്ദ്രന്‍ ടി.വി., വിജയകുമാര്‍ മേനോന്‍