സമകാലീന ചിത്രകലയും കേരളവും - ചര്‍ച്ച

Submitted by Secretary on

സമകാലീന ചിത്രകലയും കേരളവും

ചര്‍ച്ച

2018 ഏപ്രില്‍ 10, 11
വൈകുന്നേരം 3 മണി
ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം, എറണാകുളം

മുഖവുര : അജയകുമാര്‍
അദ്ധ്യക്ഷന്‍ : നേമം പുഷ്പരാജ്

 

പങ്കെടുക്കുന്ന കലാകാരന്മാരും നിരൂപകരും
 
എം. രാമചന്ദ്രന്‍, ജോണി എം.എല്‍, ‘ടി. കലാധരന്‍, പ്രീതി ജോസഫ്, മനോജ് വൈലൂര്‍, ഷിജോ ജേക്കബ്, ജോസഫ് എം. വര്‍ഗ്ഗീസ്, സുധീഷ് കുമാര്‍, ഡോ. ഷാജു നെല്ലായി, ബിന്ദി രാജഗോപാല്‍

സമകാലീന ചിത്രകലയും കേരളവും
ചര്‍ച്ചയ്ക്കുള്ള വിഷയ സൂചിക

1.    സമകാലീന ചിത്രകലാ രംഗത്ത് - പ്രത്യേകിച്ച് കേരള സംസ്ഥാനമാകെ, നിരവധി കലാകാരര്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ കലാരീതികളെ ഏതൊക്കെ രീതിയില്‍ നിര്‍വ്വചിക്കാം, തരം തിരിക്കാം, സമീപിക്കാം എന്ന വിഷയത്തില്‍ നിന്ന് ചര്‍ച്ച ആരംഭിക്കുന്നു.

2.    ചിത്രകലാരംഗത്ത് വ്യക്തിപരമായ തരത്തിലും പൊതു സ്ഥാപനങ്ങളുടെ സഹായത്തിലും ഉത്പാദനം ഉണ്ടായിക്കൊണ്ടിരിക്കുന്നു. എണ്ണത്തിനും ഗുണത്തിനുമനുസരിച്ച് അവയെല്ലാം ആസ്വദിക്കപ്പെടുന്നുണ്ടോ? ചിത്രകലാ ഉത്പാദനങ്ങള്‍ക്ക് എന്തു സംഭവിക്കുന്നു.?

3.    രാജ്യവ്യാപകമായിത്തന്നെ ചിത്രകലയില്‍ വിപണിയെന്നത് ഇല്ലാതായിക്കഴിഞ്ഞിരിക്കുന്നു. ചിത്രകലാപ്രവര്‍ത്തനം നടത്തുന്നവര്‍ ആധുനികതയുടെ കാലത്തെ കലാകാരെപ്പോലെ ജീവിതമാര്‍ഗ്ഗത്തിനു തൊഴിലുകളെ ആശ്രയിക്കുകയും കൂട്ടത്തില്‍ ചിത്രകലയെ ഉപാസിച്ചു വരികയും ചെയ്തു തുടങ്ങിയിരിക്കുന്നു. ഈ അവസ്ഥ എത്രമാത്രം ഫലപ്രദമാണ്? എത്രമാത്രം ഖേദകരമാണ്?

4.    ഒരു ചിത്രത്തിന്റെ -ചിത്രകലാ പ്രവര്‍ത്തനത്തിന്റെ മൂല്യം എന്താണ്? ഈ മൂല്യത്തിനു പൊതുരംഗത്തുള്ള പ്രസക്തി എന്താണ്? വന്‍തോതിലുള്ള 'ദൃശ്യവിസ്മയ' കാഴ്ചകള്‍ ചിത്രകലയായി നിര്‍മ്മിച്ച്, വന്‍തോതില്‍ സാമ്പത്തിക നിക്ഷേപം നടത്തി അവതരിപ്പിക്കപ്പെടുമ്പോള്‍, ഒരു ചിത്രത്തിന്റെ കാഴ്ചാപരമായ ധര്‍മ്മം എന്താകുന്നു?