കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മെയ് 30ന് തൃശ്ശൂര്‍ അക്കാദമി ആസ്ഥാനമന്ദിരത്തില്‍ സംസ്ഥാനതലത്തില്‍ സംഘടിപ്പിച്ച ബാലചിത്രരചനാ മത്സരത്തിന്റെ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. ഹൈസ്ക്കൂള്, യു.പി., എല്‍.പി. എന്നീ മൂന്നു വിഭാഗങ്ങളില്‍ നിന്നായി 150-ഓളം വിദ്യാര്‍ത്ഥികളാണ് വിവിധ ജില്ലകളില്‍ നിന്നായി പങ്കെടുത്തത്. ഓരോ വിഭാഗത്തില്‍ നിന്നും ജൂറി അംഗങ്ങള്‍ തിരഞ്ഞെടുത്ത 5 പ്രതിഭകള്‍ക്ക് അവാര്‍ഡുകള്‍ നല്കുന്നു. ഹൈസ്ക്കൂള് വിഭാഗത്തിലെ അഞ്ചുപേര്‍ക്ക് 5,000/- രൂപ വീതം കാഷ് അവാര്‍ഡ്, മൊമന്റോ, പ്രശസ്തിപത്രം, യു.പി. വിഭാഗത്തില്‍ നിന്നുള്ള അഞ്ച് പേര്‍ക്ക് 4,000/- രൂപ വീതം കാഷ് അവാര്‍ഡ്, മൊമന്റോ, പ്രശസ്തിപത്രം, എല്‍.പി. വിഭാഗത്തിലെ അഞ്ചുപേര്‍ക്ക് 3,000/- രൂപ വീതം കാഷ് അവാര്‍ഡ്, മൊമന്റോ, പ്രശസ്തിപത്രം എന്നിങ്ങനെയാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഇവയ്ക്കു പുറമെ ഓരോ വിഭാഗത്തില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ച് മികച്ച പ്രതിഭകള്‍ക്ക് മെറിറ്റ് സര്‍ട്ടിഫിക്കറ്റും നല്‍കുന്നുണ്ട്.
ഓരോ വിഭാഗത്തില്‍ നിന്നും സംസ്ഥാന പുരസ്ക്കാരങ്ങള്‍ നേടിയിട്ടുള്ളവരുടെ പേരുവിവരം ചുവടെ ചേര്‍ക്കുന്നു.
ഹൈസ്ക്കൂള് വിഭാഗം - ആനന്ദ് കെ. (മലപ്പുറം), അമിത രാമചന്ദ്രന് (കണ്ണൂര്‍), വൈഷ്ണ വസന്ത്
(അഴീക്കോട്)., യാമിനി കെ. (മാഹി), നിപുന്‍ തോമസ് (തൃശ്ശൂര്‍)
യു.പി. വിഭാഗം - ശ്രുതി എം. (മാഹി), ഫിദല്‍ ടി. (കണ്ണൂര്‍), അതുല്‍ എസ്. രാജ് (കോട്ടയം), അശ്വിന് ബൈജു (തൃശ്ശൂര്‍), സൂര്യ ജയകുമാര്‍ (തിരുവനന്തപുരം).
എല്‍.പി. വിഭാഗം - പ്രീതിക പ്രമോദ് (കണ്ണൂര്‍), സായന്ത് മനോജ് (തലശ്ശേരി), ഫാത്തിമത്ത് നഹ കെ.സി.
(തലശ്ശേരി), തൃഷ സുരേഷ് (തലശ്ശേരി), അതിരഥ് എം (തലശ്ശേരി).
മെറിറ്റ് സര്‍ട്ടിഫിക്കറ്റിന് അര്‍ഹരായവര്‍
ഹൈസ്ക്കൂള് വിഭാഗം - ആകാശ് പി. (കണ്ണൂര്‍), ദയ ഉണ്ണികൃഷ്ണന് (ആലപ്പുഴ), കരുണ പയസ് (തൃശ്ശൂര്‍, അനുപമ പി.എല്‍. (മലപ്പുറം), ദേവദത്ത് ടി.എസ്. (തൃശ്ശൂര്‍)
യു.പി. വിഭാഗം - അഞ്ചിത് കെ. (മലപ്പുറം), അഞ്ജീത സുരേഷ് (കണ്ണൂര്‍), നേഹ ആര്. നായര്‍ (തൃശ്ശൂര്‍), ഗോപികാ നന്ദന ഐ.ജി. (തൃശ്ശൂര്‍), അങ്കിത ലാല്‍ ടി.എസ്. (തൃശ്ശൂര്‍)
എല്‍.പി. വിഭാഗം - ശ്രീനന്ദിക ശ്രീജിത്ത് (കണ്ണൂര്‍), ശ്രീരഞ്ചന ശ്രീരാജ് (കണ്ണൂര്‍), ഭവ്യ കെ.ബി. (വൈക്കം), ദില്‍ മരിയ സൈമണ്‍ (ചേലക്കോട്ടുകര), ഏഞ്ചലീന്‍ മെറി തോമസ് (തൃശ്ശൂര്‍)
പ്രശസ്ത മുതിര്‍ന്ന കലാകാരന്മാരായ പ്രൊഫ. കാട്ടൂര്‍ നാരായണപിള്ള, ശ്രീ. വി.എസ്. ബാലകൃഷ്ണന്,
ശ്രീ. കെ.എന്‍. ദാമോദരന്‍ എന്നിവരായിരുന്നു ജൂറി അംഗങ്ങള്‍. അവാര്‍ഡുകള്‍ അടുത്തമാസം തൃശൂരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.