സംസ്ഥാന കലാപ്രദര്‍ശനത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ദീര്‍ഘിപ്പിച്ചു

സംസ്ഥാന കലാപ്രദര്‍ശനത്തിനുള്ള അപേക്ഷകള്‍
സ്വീകരിക്കുന്ന അവസാന തീയതി ദീര്‍ഘിപ്പിച്ചു

കേരള ലളിതകലാ അക്കാദമിയുടെ 2015ലെ സംസ്ഥാന പ്രദര്‍ശനത്തിനുള്ള
എന്‍ട്രികള്‍ (പെയ്‌ന്റിങ്ങ്‌, ഡ്രോയിങ്ങ്‌, ഗ്രാഫിക്‌ പ്രിന്റ്‌, ശില്‌പം, ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍) സ്വീകരിക്കുന്ന തീയതി 2015 ജനുവരി 10 വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നു. അപേക്ഷ ഫോറം അക്കാദമിയുടെ വെബ്‌സൈറ്റില്‍ (www.lalithkala.org) നിന്നും അക്കാദമി ഗ്യാലറികളില്‍ നിന്നും ലഭ്യമാണ്‌.