സംസ്ഥാന കലാപ്രദര്‍ശനം ന്യൂമീഡിയ - എന്‍ട്രികള്‍ ക്ഷണിക്കുന്നു.

Submitted by Secretary on

സംസ്ഥാന കലാപ്രദര്‍ശനം ന്യൂമീഡിയ - എന്‍ട്രികള്‍ ക്ഷണിക്കുന്നു.

കേരള ലളിതകലാ അക്കാദമിയുടെ സംസ്ഥാന കലാപ്രദര്‍ശനത്തിനും പുരസ്‌കാരങ്ങള്‍ക്കുമായി കലയിലെ നൂതനമായ സാങ്കേതിക വിദ്യകള്‍, ഇന്ററാക്ടിവിറ്റി ഇലക്ട്രോണിക് & ഡിജിറ്റല്‍ മീഡിയ എന്നിവയടക്കം എല്ലാ മാദ്ധ്യമങ്ങളും ഉള്‍പ്പെടുന്ന ന്യൂമീഡിയ വിഭാഗത്തിലുള്ള എന്‍ട്രികള്‍ ക്ഷണിയ്ക്കുന്നു. അവയില്‍ കേവലം നിശ്ചലമായിട്ടുള്ളതല്ലാതെ ചലനാത്മകവും പരസ്പര സംവേദനം സാധ്യമാക്കുന്നതുമായ കലാസൃഷ്ടികളും ഉള്‍പ്പെടുന്നു. എല്ലാ ന്യൂമീഡിയ ആര്‍ട്ടും ഒന്നോ അതിലധികമോ സംവേദനം സാധ്യമാവും വിധം പ്രോസസ്സ്, ഇന്ററാക്ഷന്‍ & വിര്‍ച്വാലിറ്റി എന്നീ ഘടകങ്ങള്‍ ഉള്ളവയായിരിക്കണം.

•    ഇന്‍സ്റ്റലേഷന്‍സ് - ഇന്ററാക്ടീവ് അല്ലെങ്കില്‍ നോണ്‍ ഇന്ററാക്ടീവ്
•    വിര്‍ച്വല്‍/ഓഗ്മെന്റഡ്/മിക്‌സഡ് റിയാലിറ്റി എന്‍വയണ്‍മെന്റ്‌സ്
•    ജനറേറ്റീവ് & നെറ്റ്‌വര്‍ക്ക്ഡ് ആര്‍ട്ട്
•    റോബോട്ടിക്‌സ്
•    ഡിജിറ്റലി ജനറേറ്റഡ് ഓബ്ജക്റ്റ്‌സ് (3D Printing)
•    സിംഗിള്‍ അല്ലെങ്കില്‍ മള്‍ട്ടി ചാനല്‍ വീഡിയോ & ആനിമേഷന്‍
•    എക്‌സ്പിരിമെന്റല്‍ ഫിലിം
•    സൗണ്ട്/സോണിക് ആര്‍ട്ട്
•    വെബ് അടിസ്ഥാനമാക്കിയുള്ള കല. ഇന്റര്‍നെറ്റ് ആര്‍ട്ട്.
•    പെര്‍ഫോമന്‍സ് ആര്‍ട്ട്. (പെര്‍ഫോമന്‍സ് ആര്‍ട്ട് വിഭാഗത്തില്‍ പങ്കെടുക്കാനുദ്ദേശിക്കുന്ന കലാകാരര്‍ തങ്ങളുടെ പെര്‍ഫോമന്‍സ് അടങ്ങുന്ന വീഡിയോ സമര്‍പ്പിക്കേണ്ടതാണ്. മാത്രവുമല്ല, പൊജക്ടിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ വ്യക്തവും വിശദവുമായി പ്രതിപാദിച്ചിരിക്കണം.)

 

    കലാകാരര്‍ 31.12.2019ന് ശേഷം രചിച്ച കലാസൃഷ്ടികളാണ് സമര്‍പ്പിക്കേണ്ടത്. പരമാവധി മൂന്ന് കലാസൃഷ്ടികള്‍ വരെ അയയ്ക്കാവുന്നതാണ്. കേരളത്തിനകത്തും പുറത്തുള്ള മലയാളികള്‍ക്കും കേരളത്തില്‍ സ്ഥിരതാമസക്കാരായ മലയാളികളല്ലാത്ത കലാകാരര്‍ക്കും അപേക്ഷിക്കാം. കലാസൃഷ്ടികളുടെ ഫോട്ടോ പ്രിന്റുകള്‍ ഉള്‍പ്പെടെ സിഡി/ വീഡിയോ സിഡി / പെന്‍ ഡ്രൈവ് 2022 മാര്‍ച്ച് 08ന് മുന്‍പായി 'സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, ചെമ്പുക്കാവ്, തൃശൂര്‍ - 680 020 എന്ന വിലാസത്തില്‍ ലഭിക്കത്തക്കവിധം അയക്കേണ്ടതാണ്. അപേക്ഷ ഫോറം അക്കാദമിയുടെ വെബ്‌സൈറ്റില്‍ നിന്നും ലഭ്യമാണ്.

 

State Exhibition of Art & Awards - New Media (Click here to download)