ശില്പനഗരം (ദേശീയ കരിങ്കല്‍ ശില്പകലാ ക്യാമ്പ് രണ്ടാം ഘട്ടം)

കേരള ലളിതകലാ അക്കാദമിയും കോഴിക്കോട് ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുമായി സഹകരിച്ച് ദേശീയ കരിങ്കല്‍ ശില്പകലാ ക്യാമ്പിന്റെ രണ്ടാം ഘട്ടം സംഘടിപ്പിക്കുന്നു. നവംബര്‍ 5ന് തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് കോഴിക്കോട് മലാപ്പറമ്പിലെ എ.ഡി.എം. ബംഗ്ലാവില്‍ കോഴിക്കോട് മേയര്‍ പ്രൊഫ. എ.കെ. പ്രേമജത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ എം.കെ. രാഘവന്‍ എം.പി. ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും.
ആര്‍ട്ടിസ്റ്റ് നമ്പൂതിരി ആദ്യ ശിലാസ്പര്‍ശം നിര്‍വ്വഹിക്കും. എ. പ്രദീപ് കുമാര്‍ എം.എല്‍.എ. , ജില്ലാ കളക്ടര്‍ കെ.വി. മോഹന്‍ കുമാര്‍ ഐ.എ.എസ്. എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും. നവംബര്‍ 5 മുതല്‍ 25 വരെയുള്ള ക്യാമ്പില്‍ സമകാലീന ഭാരതീയ ശില്പികളില്‍ ശ്രദ്ധേയരായ ഏഴ് കേരളീയ ശില്പികളാണ് പങ്കെടുക്കുന്നത്. ജീവന്‍ തോമസ് ക്യാമ്പ് ഡയറക്ടറും, രാജശേഖരന്‍ നായര്‍ ക്യാമ്പ് കോ-ഓര്‍ഡിനേറ്ററുമാണ്. അനില ജേക്കബ്, നിജീന നീലാംബരന്‍, പ്രദീപ് കുമാര്‍ കെ.പി., രാജീവ്, വല്‍സന്‍ കൂര്‍മ്മ കൊലേരി എന്നിവരാണ് മറ്റ് ക്യാമ്പംഗങ്ങള്‍.