ശാന്ത സ്മരണ - ചിത്രപ്രദര്‍ശനം

Submitted by Secretary on

ശാന്ത സ്മരണ
ചിത്രപ്രദര്‍ശനം

ക്യൂറേറ്റര്‍ : ഡോ. ഷാജു നെല്ലായി

2018 മെയ് 16 മുതല്‍ 22 വരെ
ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം 'ഡി' ഗ്യാലറി
എറണാകുളം

ഉദ്ഘാടനം
പി. രാജിവ്
(മുന്‍ പാര്‍ലമെന്റ് അംഗം)

2018 മെയ് 16ന് വൈകുന്നേരം 5 മണി

 

സുഹൃത്തെ,
അകാലത്തില്‍ മണ്‍മറഞ്ഞ ചിത്രകാരന്‍ അശാന്തനോടുള്ള ആദരസൂചകമായി കേരള ലളിതകലാ അക്കാദമി അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം 'ശാന്ത സ്മരണ' സംഘടിപ്പിക്കുകയാണ്. കലയും ജീവിതവും രണ്ടല്ല, ഒന്നാണെന്ന് വരകളിലൂടെയും നിറങ്ങളിലൂടെയും ബോദ്ധ്യപ്പെടുത്തിയ പ്രിയ കലാകാരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം എറണാകുളം ദര്‍ബാര്‍ഹാളിലാണ് ഒരുക്കുന്നത്. അശാന്തന്‍ പ്രശസ്തിയുടെ വെള്ളി വെളിച്ചത്തിലേക്ക് ഒരിക്കലും തിക്കി കയറിയില്ല, മറിച്ച് തന്റെ ചിന്തകളെ, പരിസരങ്ങളെ സര്‍ഗ്ഗാത്മകമായി ചിത്രീകരിച്ചു. മണ്ണിന്റെ മണമുള്ള ചിത്രകാരനായിരുന്നു എല്ലാ അര്‍ത്ഥത്തിലും അദ്ദേഹം. പക്ഷിമൃഗാദികളും, വൃക്ഷലതാദികളും തമ്മിലുള്ള അഭേദ്യമായ പാരിസ്ഥിതിക ബന്ധത്തെ അടിവരയിട്ടുറപ്പിച്ച ചിത്രങ്ങള്‍ മുതല്‍ മുടിയാട്ടം, കതിരുകാള, തുടിപ്പാട്ട് തുടങ്ങിയ നാടന്‍ കലകളെ പ്രമേയമാക്കി വരച്ച ചിത്രങ്ങള്‍ വരെ അതിനുദാഹരണമാണ്. അത്യധികം ചാരിതാര്‍ത്ഥ്യത്തോടെ ഈ ചിത്രങ്ങളുടെ പ്രദര്‍ശനം അക്കാദമി സംഘടിപ്പിക്കുമ്പോള്‍ അതൊരു ഓര്‍മ്മപ്പെടുത്തലാണ്, വീണ്ടെടുക്കലാണ്.

കാര്യപരിപാടി

2018 മെയ് 16ന് വൈകുന്നേരം 4.30 മണി

സ്വാഗതം    :         ശ്രീ. പൊന്ന്യം ചന്ദ്രന്‍
                              (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)ിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍    :    ശ്രീ. നേമം പുഷ്പരാജ്
                             (ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)
ഉദ്ഘാടനം    :     ശ്രീ. പി. രാജീവ്
                            (മുന്‍ പാര്‍ലമെന്റ് അംഗം)
ആശംസ    :        ശ്രീ. എന്‍. രാധാകൃഷ്ണന്‍ നായര്‍
                            (സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി)
പ്രഭാഷണം    :    ശ്രീ. പി. സുരേന്ദ്രന്‍    
                            ഡോ. ഷാജു നെല്ലായി
                            (ക്യൂറേറ്റര്‍)
സാന്നിധ്യം    :    ശ്രീമതി. മോളി മഹേഷ്
                           (അശാന്തന്റെ സഹധര്‍മ്മിണി)
കൃതജ്ഞത    ;    ശ്രീ. കെ.എ. സോമന്‍ (ആര്‍ട്ടിസ്റ്റ് സോംജി)
                            (കേരള ലളിതകലാ അക്കാദമി അംഗം)