''വില്ലുവണ്ടി വര്‍ണ്ണങ്ങള്‍'' -ചിത്രരചനാ സംഗമം

Submitted by Secretary on

മഹാത്മാ അയ്യങ്കാളിയുടെ വില്ലുവണ്ടിയാത്ര 125-ാം വര്‍ഷം
ചിത്രരചനാ സംഗമം

''വില്ലുവണ്ടി വര്‍ണ്ണങ്ങള്‍''

2018 മെയ് 4 - 8
അയ്യങ്കാളി സ്മാരക അപ്പര്‍ പ്രൈമറി സ്‌കൂള്‍
വെങ്ങാനൂര്‍, തിരുവനന്തപുരം

ഉദ്ഘാടനം
2018 മെയ് 4ന് വൈകിട്ട് 3.30ന്

ശ്രീ.എ.കെ.ബാലന്‍
(ബഹു.സാംസ്‌കാരിക വകുപ്പ് മന്ത്രി)

സുഹൃത്തെ,
വില്ലുവണ്ടി സമരത്തിന്റെ 125-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കേരള ലളിതകലാ അക്കാദമി അയ്യങ്കാളി ട്രസ്റ്റുമായി സഹകരിച്ച് വില്ലുവണ്ടി സമരം നടന്ന വെങ്ങാനൂരില്‍ ചിത്രകലാ ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊതുനിരത്തില്‍ അവര്‍ണ്ണര്‍ക്കു സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിനെതിരെ സവര്‍ണ്ണര്‍ വില്ലുവണ്ടിയില്‍ സഞ്ചരിച്ചിരുന്ന വഴിയേ (വെങ്ങാനൂര്‍ - തിരുവനന്തപുരം) വില്ലുവണ്ടി ഓടിച്ച് ചരിത്രത്തിലിടം നേടിയ മഹാനാണ് മഹാത്മാ അയ്യങ്കാളി.
ഉച്ചനീചത്വത്തിനെതിരെ പ്രതീകാത്മകമായി അയ്യങ്കാളി നടത്തിയ വില്ലുവണ്ടി സമരത്തിന്റെ ചരിത്രപരമായ പ്രാധാന്യത്തെ നിറക്കൂട്ടുകളാല്‍ പുനര്‍ജ്ജനിപ്പിച്ച് ഉറപ്പിക്കുകയാണ് 'വില്ലുവണ്ടി വര്‍ണ്ണങ്ങള്‍ ' എന്ന ചിത്രകലാ ക്യാമ്പിലൂടെ ലളിതകലാ അക്കാദമി. ഒപ്പം ജാതിക്കും മതത്തിനും അതീതമായി മനുഷ്യനാണ് ഉള്ളത് എന്ന് ഓര്‍മ്മിപ്പിക്കേണ്ട സമകാലിക സന്ദര്‍ഭവുമാണിത്.
വില്ലുവണ്ടി വര്‍ണ്ണങ്ങള്‍ എന്ന ഈ പരിപാടി അതുകൊണ്ടുതന്നെ ചരിത്രത്തെ ഓര്‍മ്മിപ്പിക്കലാണ്, തിരിച്ചു പിടിക്കലാണ്.

കാര്യപരിപാടി

4.5.2018 വൈകുന്നേരം 3.30ന്

സ്വാഗതം    :    ശ്രീ. എന്‍.രാധാകൃഷ്ണന്‍ നായര്‍
        (സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍    :    ശ്രീ. നേമം പുഷ്പരാജ്
        (ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)
ഉദ്ഘാടനം    :    ശ്രീ. എ.കെ.ബാലന്‍
        (ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി)

ആശംസകള്‍    :    ശ്രീ.ആനാവൂര്‍ നാഗപ്പന്‍
        (ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്)

        അഡ്വ.പി.എസ്.ഹരികുമാര്‍,
        (കേരള യൂണിവേഴ്‌സിറ്റി യൂണിയന്‍ മുന്‍ ചെയര്‍മാന്‍)

നന്ദി    ;    ശ്രീ.കാരയ്ക്കാമണ്ഡപം വിജയകുമാര്‍
        (നിര്‍വ്വാഹക സമിതി അംഗം, കേരള ലളിതകലാ അക്കാദമി)

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍
മധു വേണുഗോപാല്‍, സുനില്‍ അശോകപുരം, സുനില്‍ കുമാര്‍ ജി., കൃഷ്ണ ജനാര്‍ദ്ദന, ഭഗത് സിംഗ്, സുനില്‍ ലാല്‍, സുരേഷ് കുമാര്‍, അനിത, സിത്താര, ഡോ.ശ്രീകല

കൂടാതെ പ്രാദേശിക ചിത്രകാരന്മാരായ 10 പേര്‍ കൂടി പങ്കെടുക്കുന്നതാണ്.

ക്യാമ്പിലെ രചനകളുടെ പ്രദര്‍ശനം
2018 മെയ് 9 - 15