വഴിയോരശില്പം ഉദ്ഘാടനം മാറ്റി വെച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ വഴിയോരശില്പ പദ്ധതിയില്‍ ഉള്‍പ്പെടത്തി കേരള ലളിതകലാ അക്കാദമി വൈക്കത്ത് നിര്‍മ്മിച്ച ശില്പത്തിന്റെ ഉദ്ഘാടനം മാറ്റി വെച്ചു. ആഗസ്റ്റ് 1ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യാനാണ് നിശ്ചയിച്ചിരുന്നത്. മുന്‍ രാഷ്ട്രപതി അബ്ദുള്‍ കലാമിന്റെ നിര്യാണത്തെ തുടര്‍ന്നുള്ള ഔദ്യോഗിക ദു:ഖാചരണം മൂലമാണ് ഉദ്ഘാടന ചടങ്ങ് മാറ്റിയതെന്ന് കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു അറിയിച്ചു. ആഗസ്റ്റ് അവസാനം ശില്പം ഉദ്ഘാടനം ചെയ്യുമെന്നും അക്കാദമി അറിയിച്ചു.