'മീന്‍ ഓഫ് ബേള്‍' (Mien of Burl)

 കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ശ്രീജ പള്ളത്തിന്റെ ഏകാംഗ ചിത്രപ്രദര്‍ശനം 2013 ഡിസംബര്‍ 1 മുതല്‍ അക്കാദമിയുടെ തൃശ്ശൂര്‍ 'ചിത്രശാല' ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നു. എറണാകുളം സ്വദേശിനിയായ ശ്രീജ ചിത്രകലയില്‍ ഡിപ്ലോമ നേടിയിട്ടുണ്ട്. ഏകാംഗപ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ നിരവധി പ്രദര്‍ശനങ്ങള്‍ ശ്രീജ നടത്തിയിട്ടുണ്ട്.
 ആരോ തീരുമാനിക്കുന്ന ഭാഗധേയങ്ങളുട സഹനം മാത്രമാണെന്നും പലപ്പോഴും സ്ത്രീവേഷങ്ങള്‍ എന്നും, സ്ത്രീ തീന്‍മേശയിലെ സ്വാദിഷ്ടമായ ഒരു വിഭവം പോലെയാണെന്നും ശ്രീജ നിരീക്ഷിക്കപ്പെടുന്നു. ഒരു പൂപാത്രത്തിലെ അലങ്കാരപുഷ്പം പോലെ പ്രകൃതിയും സ്ത്രീയും ഒരുപോലെ മാനിക്കപ്പെടാതെ പോകുന്നതായും ശ്രീജ ആശങ്കപ്പെടുന്നു. ഡിസംബര്‍ 1 രാവിലെ 11 മണിക്ക് ആലങ്കോട് ലീലാകൃഷ്ണന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഡിസംബര്‍ 7 ന് പ്രദര്‍ശനം സമാപിക്കും.