'മിറര്‍ ഓഫ് ലൈഫ്' - ചിത്രപ്രദര്‍ശനം

കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന ഷാജി സി.കെ.യുടെ ചിത്രപ്രദര്‍ശനം 2013 ഒക്‌ടോബര്‍ 20 ന് എറണാകുളം ദര്‍ബാര്‍ഹാള്‍ ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നു. മലപ്പുറം സ്വദേശിയായ ഷാജിയുടെ ഈ ചിത്രപ്രദര്‍ശനത്തിന് 'മിറര്‍ ഓഫ് ലൈഫ്' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്. മാവേലിക്കര രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സില്‍ നിന്നും ചിത്രകലയില്‍ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള ഷാജി 1997 ല്‍ കോഴിക്കോടും 2004 ല്‍ മലപ്പുറത്തും ഏകാംഗപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. പ്രകൃതിദൃശ്യങ്ങളും കോമ്പോസിഷനുകളും ഉള്‍പ്പെടുന്ന ജലച്ചായ ചിത്രങ്ങളാണ് ഈ പ്രദര്‍ശനത്തില്‍ കൂടുതലായി ഉള്‍പ്പെടുത്തിയിട്ടുള്ളത്. 2013 ഒക്‌ടോബര്‍ 20 ന് വൈകീട്ട് 5 മണിക്ക് കേരള ലളിതകലാഅക്കാദമി നിര്‍വ്വാഹകസമിതി അംഗം ശ്രീ. ടി.എ.എസ്. മേനോന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.  പ്രദര്‍ശനം ഒക്‌ടോബര്‍ 26 ന് സമാപിക്കും.