മലയാളി കലാകാരന്മാര്‍ക്ക് കലാസൃഷ്ടികളുടെ വില്‍പ്പനയ്ക്ക് സൈറ്റ്

മലയാളികളായ മുഴുവന്‍ ചിത്രകാരന്മാര്‍, ശില്പികള്‍, ഫോട്ടോഗ്രാഫര്‍മാര്‍, കാര്‍ട്ടൂണിസ്റ്റുകള്‍ എന്നിവരുടെ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും കേരള ലളിതകലാ അക്കാദമി സെപ്റ്റംബര്‍ ഒന്നു മുതല്‍ www.lalithkala.org എന്ന വെബ് സൈറ്റില്‍ സൗകര്യമൊരുക്കുന്നു.
കലാകാരന്മാര്‍ക്ക് ഈ സൈറ്റില്‍ കയറി സ്വന്തം ബയോഡാറ്റയും വില്‍പ്പനയ്ക്കുള്ള നാല് വരെ കലാസൃഷ്ടികളുടെ ഇമേജും പോസ്റ്റ് ചെയ്യാം.  ഇത് ഏത് സമയത്തും മാറ്റിക്കൊടുക്കാന്‍ കലാകാരന്മാര്‍ക്ക് കഴിയും.
കേരളത്തിലെ പ്രശസ്തരായ ചിത്രകാരന്മാര്‍ വരച്ച 1,000 പ്രകൃതി ചിത്രങ്ങള്‍ ഇനി സൈറ്റിലുണ്ടാകും.  കൂടുതല്‍ വിവരങ്ങള്‍ക്ക് [email protected]

ശ്രീമൂലനഗരം മോഹന്‍
സെക്രട്ടറി
 

Tags: