ബാത്തിക്‌ പെയിന്റിംഗ്‌ ശില്‌പശാലയിലേക്ക്‌ അപേക്ഷകള്‍ ക്ഷണിച്ചു

ബാത്തിക്‌ പെയിന്റിംഗ്‌ ശില്‌പശാലയിലേക്ക്‌
അപേക്ഷകള്‍ ക്ഷണിച്ചു.

കേരള ലളിതകലാ അക്കാദമി ചിത്രകാരികള്‍ക്കുവേണ്ടി ബാത്തിക്‌ പെയിന്റിംഗ്‌
ശില്‌പശാല സംഘടിപ്പിക്കുന്നു. 2015 നവംബര്‍ 8 മുതല്‍ തിരുവല്ലയിലാണ്‌ ത്രിദിന ശില്‌പശാല. ബാത്തിക്‌ കലാമേഖലയിലെ സാധ്യതകളും നവീന സാങ്കേതിക വിദ്യയും വിശദീകരിക്കുന്ന ശില്‌പശാലയില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ചിത്രകാരികള്‍ ബയോഡാറ്റ സഹിതം അപേക്ഷ സമര്‍പ്പിക്കണമെന്ന്‌ കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു അറിയിച്ചു.
അപേക്ഷകള്‍ ഒക്‌ടോബര്‍ 26നു മുന്‍പ്‌ സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ - 20 എന്ന വിലാസത്തില്‍ ലഭിക്കേണ്ടതാണ്‌.