ഫ്രേബിക് പെയിന്റിങ് പരിശീലന ശിബിരം

 കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ചിത്രകലയില്‍ താല്പര്യമുള്ള വീട്ടമ്മമാര്‍ക്കായി ഫ്രേബിക് പെയിന്റിങ്ങ് പരിശീലന ശിബിരം ഒക്‌ടോബര്‍ അവസാനവാരം പാലക്കാടും തിരുവനന്തപുരത്തും നടത്തുന്നു. സാരികളിലും മറ്റ് വസ്ത്രങ്ങളിലും ഫേബ്രിക് പെയിന്റ് ചെയ്യാനും അതുവഴി സ്വയം തൊഴില്‍ കണ്ടെത്താനുമാണ് ഈ പരിശീലന ക്യാമ്പ്. തെരഞ്ഞെടുക്കപ്പെടുന്ന വീട്ടമ്മമാര്‍ക്ക് താമസസൗകര്യവും, ഭക്ഷണവും നല്‍കുന്നതിനു പുറമെ 7500 രൂപ ഓണറേറിയവും അക്കാദമി നല്‍കുന്നതാണ്. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ തങ്ങള്‍ വരച്ച ചിത്രങ്ങളുടെ 7'' x 5'' സൈസ് കളര്‍ പ്രിന്റും, ചുരുക്കത്തിലുള്ള ബയോഡാറ്റയും സഹിതം സെക്രട്ടറി, കേരള ലളിതകലാ അക്കാദമി തൃശ്ശൂര്‍ - 20, ഫോണ്‍ : 0487-2333773 എന്ന വിലാസത്തില്‍ 2013 ഒക്‌ടോബര്‍ 15ന് മുന്‍പ് അയക്കേണ്ടതാണ്.