ഫോട്ടോഗ്രാഫി-കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിന്‌ കലാകാരന്മാരെ തെരഞ്ഞെടുത്തു.

കേരള ലളിതകലാ അക്കാദമിയുടെ 2015- 2016 വര്‍ഷത്തെ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിനായി കലാകാരന്മാരെ തെരഞ്ഞെടുത്തു.
സജിദ്‌ അബൂബക്കര്‍ കോഴിക്കോട്‌, കെ.കെ. രവീന്ദ്രന്‍ തൃശ്ശൂര്‍, പ്രകാശ്‌ കരിമ്പ കോഴിക്കോട്‌, ബദറുദ്ദീന്‍ സി.എം. തൃശ്ശൂര്‍, മനോജ്‌ ഡി. കോട്ടയം എന്നിവരെയാണ്‌ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.
പ്രസന്നന്‍ ആനിക്കാട്‌ കോട്ടയം, പി.വി. കൃഷ്‌ണന്‍ തിരുവനന്തപുരം, ബൈജു പൗലോസ്‌ അങ്കമാലി എന്നിവര്‍ക്കാണ്‌ കാര്‍ട്ടൂണ്‍ ഏകാംഗപ്രദര്‍ശനത്തിന്‌ ഗ്രാന്റ്‌ നല്‌കിയത്‌.
പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുവേണ്ടി 10,000/- രൂപ ഗ്രാന്റും സൗജന്യ ഗ്യാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമാണ്‌ തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ക്ക്‌
നല്‍കുന്നതെന്ന്‌ കേരള ലളിതകലാ അക്കാദമി സെക്രട്ടറി വൈക്കം എം.കെ. ഷിബു അറിയിച്ചു.