ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനങ്ങള്‍ക്ക്‌ കലാകാരന്മാരെ തെരഞ്ഞെടുത്തു.

കേരള ലളിതകലാ അക്കാദമി ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനങ്ങള്‍ക്ക്‌ കലാകാരന്മാരെ തെരഞ്ഞെടുത്തു.

കേരള ലളിതകലാ അക്കാദമിയുടെ 2014- 2015 വര്‍ഷത്തെ ഫോട്ടോഗ്രാഫി - കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിനായി കലാകാരന്മാരെ തെരഞ്ഞെടുത്തു.

ശശി പി. തൃശ്ശൂര്‍, ബൈജു മനോഹരന്‍ ഇരിങ്ങാലക്കുട, ജോബിമോന്‍ സി.പി. കോട്ടയം, ടി.കെ. പുരുഷോത്തമന്‍ മലപ്പുറം, സുഭാഷ്‌ കൊടുവള്ളി കോഴിക്കോട്‌ എന്നിവരെയാണ്‌ ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന്‌ തെരഞ്ഞെടുക്കപ്പെട്ടത്‌.

കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിനായി കുട്ടി എടക്കഴിയൂര്‍ തൃശ്ശൂര്‍, കെ.ബി. മധുസൂദനന്‍ തൃശ്ശൂര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുവേണ്ടി 10,000/- രൂപ ഗ്രാന്റും സൗജന്യ ഗ്യാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമാണ്‌ തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ക്ക്‌ കേരള ലളിതകലാ അക്കാദമി നല്‍കുന്നത്‌.