ഫോട്ടോഗ്രാഫി ഏകാംഗ പ്രദര്‍ശനത്തിന് കലാകാരന്മാരെ തെരഞ്ഞെടുത്തു.

ഫോട്ടോഗ്രാഫി ഏകാംഗ പ്രദര്‍ശനത്തിന്
കലാകാരന്മാരെ തെരഞ്ഞെടുത്തു.

കേരള ലളിതകലാ അക്കാദമിയുടെ 2019 2020 വര്‍ഷത്തെ ഫോട്ടോഗ്രാഫി ഏകാംഗ പ്രദര്‍ശനത്തിനായി കലാകാരന്മാരെ തെരഞ്ഞെടുത്തു.
ദേവരാജ് ദേവന്‍, സജീഷ്. എ.ഡി, നിസ്സാമുദ്ദീന്‍, ഹരികൃഷ്ണന്‍. ജി, ജോണ്‍ ബെനറ്റ്. ടി.ജെ, ബൈജു. എം.പി, സുബീഷ് യുവ എന്നിവരെയാണ് ഫോട്ടോഗ്രാഫി പ്രദര്‍ശനത്തിന്
തെരഞ്ഞെടുക്കപ്പെട്ടത്.
പ്രദര്‍ശനം സംഘടിപ്പിക്കുന്നതിനുവേണ്ടി 50,000/-രൂപ ഗ്രാന്റും സൗജന്യ ഗ്യാലറി ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുമാണ് തെരഞ്ഞെടുക്കപ്പെട്ട കലാകാരന്മാര്‍ക്ക് നല്‍കുന്നത്.