'ഫേബ്രിക് പെയ്ന്റിങ് പരിശീലന ശിബിരം' - പാലക്കാട്

കേരള ലളിതകലാ അക്കാദമി 2014 ജനുവരി 16,17,18 തീയതികളില്‍ പാലക്കാട് മുണ്ടൂരിലുള്ള ഇന്‍ഗ്രേറ്റഡ് റൂറല്‍ ടെക്‌നോളജി സെന്ററില്‍ (ഐ.ആര്‍.റ്റി.സി) വെച്ച് വീട്ടമ്മമാര്‍ക്ക് വേണ്ടി  'ഫേബ്രിക് പെയ്ന്റിങ് പരിശീലന ശിബിരം' സംഘടിപ്പിക്കുന്നു. 2014 ജനുവരി 16-ാം തീയതി രാവിലെ 10 മണിക്ക് ക്യാമ്പ് കണ്‍വീനറും അക്കാദമി ജനറല്‍ കൗണ്‍സില്‍ മെമ്പറുമായ ശ്രീ. മേതില്‍ വേണുഗോപാലിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ശ്രീമതി. സുകുമാരി നരേന്ദ്രമേനോന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 25 വീട്ടമ്മമാര്‍ പങ്കെടുക്കുന്ന ഈ ക്യാമ്പ് ജനുവരി 18ന്സമാപിക്കും.