പൗരാണിക ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം

 കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന പൗരാണിക ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം അക്കാദമിയുടെ തൃശ്ശൂരിലെ ചിത്രശാല ആര്‍ട്ട് ഗ്യാലറിയില്‍ 2013 ആഗസ്റ്റ് 14 മുതല്‍ ആരംഭിക്കുന്നു. 1986 മുതല്‍ ലോകത്തില്‍ ആദ്യമായി കുറഞ്ഞ സമയം കൊണ്ടും യാതൊരു കേടുപാടുകള്‍ ഇല്ലാതെയും ചിലവു കുറഞ്ഞ പ്രത്യേക സാങ്കേതികവിദ്യ ഉപയോഗിച്ച് ആര്‍ട്ടിസ്റ്റ് കെ.കെ. വാരിയര്‍  ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍, പൗരാണിക മന്ദിരങ്ങള്‍ എന്നിവടങ്ങളില്‍ നിന്ന് വീണ്ടെടുത്തവയാണ് ഈ അമൂല്യ ചുമര്‍ചിത്രങ്ങള്‍.
 18-19 നൂറ്റാണ്ടുകളില്‍ രചിച്ച 98 ചിത്രങ്ങളാണ് ഈ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. എട്ട് വ്യത്യസ്ത സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച ഒറിജിനല്‍ ചുമര്‍ചിത്രങ്ങള്‍ക്കു പുറമെ കണ്ണൂര്‍ ജില്ലയിലെ മട്ടന്നൂര്‍ പരിയാരം ക്ഷേത്രത്തില്‍ വാരിയര്‍ കണ്ടെത്തിയ അപൂര്‍വ്വം അജന്താശൈലി ചിത്രങ്ങളുടെ ഫോട്ടോഗ്രാഫുകളും, ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ 'ചുമര്‍ചിത്ര പൈതൃകം കേരളത്തില്‍' എന്ന ഫോട്ടോ പ്രദര്‍ശനവും ഇതോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 2013 ആഗസ്റ്റ് 14-ാം തീയതി രാവിലെ 11 മണിക്ക് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയിലെ സുപ്പീരിയന്റന്റിംങ്ങ് ആര്‍ക്കിയോളജിസ്റ്റ്  ശ്രീമതി.ടി. ശ്രീലക്ഷ്മി നിര്‍വ്വഹിക്കും. പ്രദര്‍ശനം ആഗസ്റ്റ് 20 ന് സമാപിക്കും.