പൊതുവിദ്യാലയം
ശില്പോദ്യാനം
ഉദ്ഘാടനം
ശ്രീ. എ.കെ. ബാലന്
(ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി)
2017 നവംബര്‍ 27, രാവിലെ 10 മണി
വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍
കയ്യൂര്‍, കാസര്‍ഗോഡ്
ആമുഖ പ്രഭാഷണം : ശ്രീ. സത്യപാല്‍ (ചെയര്മാന്, കേരള ലളിതകലാ അക്കാദമി)
അദ്ധ്യക്ഷന്‍ : ശ്രീ. എം. രാജഗോപാലന്‍ എം.എല്‍.എ.
മുഖ്യാതിഥി : ശ്രീ. പി. കരുണാകരന് എം.പി.
ആശംസകള്‍ :
ശ്രീമതി. വി.പി. ജാനകി
(പ്രസിഡന്റ്, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്)
ശ്രീമതി. ശകുന്തള
(പ്രസിഡന്റ്, കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്ത്)
ശ്രീ. ഗിരീഷ്
(ഡി ഡി ഇ, കാസര്‍ഗോഡ്)
ശില്പനിര്മ്മാണം : ശ്രീ. ജീവന് തോമസ്
സുഹൃത്തെ,
കേരള ലളിതകലാ അക്കാദമിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതുദിശ ഉണ്ടാക്കുന്ന വിധത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഈ വേളയില്‍ സ്ക്കൂളുകളില്‍ ശില്പോദ്യാനം എന്ന നൂതന പദ്ധതിയ്ക്ക് തുടക്കം കുറിക്കുകയാണ്. ദൃശ്യസംസ്കാരം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്തിന്റെ എല്ലാ ജില്ലകളിലും തെരഞ്ഞെടുക്കപ്പെട്ട പൊതുവിദ്യാലയങ്ങളില്‍ ഇത്തരത്തില്‍ ശില്പങ്ങള് നിര്‍മ്മിക്കുന്നത്. പുതിയ തലമുറയ്ക്ക് കൂടുതല്‍ ദൃശ്യാവബോധം ഉണ്ടാക്കത്തക്കവിധത്തില്‍ കരിങ്കല്ലും മറ്റും ഉപയോഗിച്ച് നിര്‍മ്മിക്കപ്പെടുന്ന ശില്പങ്ങളുടെ ഓരോ ഘട്ടവും കുട്ടികള്‍ അടുത്തറിഞ്ഞാണ് രൂപപ്പെടുക. ഈ സര്‍ഗ്ഗപ്രവൃത്തി കുട്ടികളില്‍ അന്തര്‍ലീനമായ കലാവബോധം സജീവപ്പെടുത്താന്‍ ഇടയാക്കുമെന്നതില്‍ സംശയമില്ല. ഇത് പിന്നീട് കലാപ്രവര്‍ത്തനത്തില്‍ നവഊര്ജ്ജമായി വര്‍ത്തിക്കുമെന്നാണ് അക്കാദമി പ്രതീക്ഷിക്കുന്നത്.
നവംബര്‍ 27-ാം തിയതി രാവിലെ 10 മണിയ്ക്ക് ബഹു. സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. എ.കെ. ബാലനാണ് ഈ മഹത്തായ സംരംഭത്തിന്റെ ഉദ്ഘാടനം കയ്യൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നിര്‍വ്വഹിക്കുന്നത്. തദവസരത്തില്‍ പങ്കെടക്കുവാന്‍ ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു.