പി. സ്‌മൃതി ചിത്രകലാക്യാമ്പ്‌

Submitted by Secretary on

പി. സ്‌മൃതി
ചിത്രകലാക്യാമ്പ്‌
2016 മാര്‍ച്ച്‌ 20-22

ബേക്കല്‍ ക്ലബ്ബ്‌ റിസോര്‍ട്ട്‌
കാഞ്ഞങ്ങാട്‌

സുഹൃത്തേ,

അക്ഷരങ്ങള്‍കൊണ്ട്‌ ഹൃദയഹാരിയായ
കാവ്യചിത്രം രചിച്ച അനുഗ്രഹീത
എഴുത്തുകാരനായ മഹാകവി പി.ക്ക്‌
ശ്രദ്ധാഞ്‌ജലി അര്‍പ്പിക്കാന്‍
ചിത്രകാരന്മാര്‍ ഒത്തുചേരുന്നു.
അവര്‍ കാവ്യകലയുടെ മഹാപ്രതിഭക്ക്‌
ചിത്രങ്ങള്‍കൊണ്ട്‌ അര്‍ച്ചന നടത്തും.
കാഞങ്ങാട്‌ പി.സ്‌മാരക സമിതിയുടെ
സഹകരണത്തോടെ കേരള ലളിതകലാ
അക്കാദമിയാണ്‌ പി. കവിതകള്‍ക്ക്‌
ചിത്രഭാഷയൊരുക്കാന്‍
ചിത്രകലാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നത്‌.
2016 മാര്‍ച്ച്‌ 20 മുതല്‍ 22 വരെ
കാഞ്ഞങ്ങാട്‌ ബേക്കല്‍ ക്ലബ്ബില്‍
സംഘടിപ്പിക്കുന്ന സംസ്ഥാന ചിത്രകലാ ക്യാമ്പിലേക്ക്‌
താങ്കളെ സവിനയം ക്ഷണിക്കുന്നു.

സ്‌നേഹാദരങ്ങളോടെ

പങ്കെടുക്കുന്ന കലാകാരന്മാര്‍
മായ സുനില്‍കുമാര്‍, ഇ. സുധാകരന്‍, ജെ.ആര്‍. പ്രസാദ്‌, മുരളി ടി., ബൈജു ദേവ്‌, കെ. സതീഷ്‌, എ.വി. മുകുന്ദന്‍, ഗോപിദാസ്‌, ദേവപ്രകാശ്‌, പ്രിയരഞ്‌ജിനി, ആനന്ദവല്ലി, ഷെറീഫ്‌, പ്രദീപ്‌ കുമാര്‍, ശാന്തകുമാരി ഇ.എന്‍., സഞ്‌ജയ്‌ കുമാര്‍, ആന്റോ ജോര്‍ജ്ജ്‌, സേതു, അനിരുദ്ധന്‍, അപ്പുവെണ്ണിക്കല്‍, കാഞ്ഞിരകുളം വിന്‍സെന്റ്‌, രവീന്ദ്രന്‍ പുത്തൂര്‍, ഉണ്ണി ആമക്കാവ്‌, ഗിരീഷ്‌ മലയമ്മ, സന്തോഷ്‌, രാജേന്ദ്രന്‍ പുല്ലൂര്‍, വിനോദ്‌ അമ്പലത്തറ, സചീന്ദ്രന്‍ കെ.

ക്യാമ്പ്‌ കണ്‍വീനര്‍
ശ്രീ. ടി.ആര്‍. ഉദയകുമാര്‍
(എക്‌സിക്യൂട്ടീവ്‌ അംഗം)