'പന്തിഭോജനം' - കൂറ്റന്‍ ശില്പം ഒരുങ്ങി

'പന്തിഭോജനം'
കൂറ്റന്‍ ശില്പം ഒരുങ്ങി
                    
    തൃശ്ശൂര്‍ : കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 19 മുതല്‍ 28 വരെ സംഘടിപ്പിക്കുന്ന 'പന്തിഭോജന'ത്തിന്റെ ഭാഗമായി ഇരുപത്തിഅഞ്ച് അടി ഉയരമുള്ള ശില്പം റീജണല്‍ തിയറ്റര്‍ കോമ്പൗണ്ടില്‍ ഒരുങ്ങി.
    ഭക്ഷണം വിളമ്പാനുള്ള ഇല ഉയര്‍ത്തി പിടിച്ച മനുഷ്യന്റെ രൂപമാണ് ശില്പത്തിന് ആധാരം. മുളയും ചാക്കും പഴയ പത്രങ്ങളും ഉപയോഗിച്ചാണ് കൂറ്റന്‍ ശില്പം നിര്‍മ്മിച്ചിട്ടുള്ളത്. സവര്‍ണ്ണരുടെ മുമ്പാകെ ഇല വെച്ച് ഭക്ഷണം കഴിക്കാന്‍ കഴിയാത്ത കീഴാളന്റെ ദുഃഖം പ്രകടമാകുന്നതാണ് ശില്പം. അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍ രൂപകല്പന ചെയ്ത ശില്പം, പ്രമുഖ ചിത്രകാരനും ശില്പിയുമായ കണ്ണൂരിലെ എം.സി. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് പൂര്‍ത്തിയാക്കിയത്. കണ്ണൂര്‍ ബ്രഷ്മന്‍ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സിലെ ജീവന്‍, ഗോകുല്‍ രാഘവ്, അനന്തു കെ. മുരളി, അര്‍ജ്ജുന്‍ എന്നിവരും സഹായത്തിനുണ്ടായി.
    3 ദിവസം കൊണ്ടാണ് ശില്പനിര്‍മ്മാണം പൂര്‍ത്തിയായത്.