പന്തിഭോജനം

Submitted by Secretary on

നമുക്ക് ജാതിയില്ല
പന്തിഭോജനം
          
ചിത്രകലാ ക്യാമ്പ്, പ്രഭാഷണങ്ങള്‍, കലാവിഷ്‌കാരങ്ങള്‍

2017 മാര്‍ച്ച്  19 - 28

കേരള ലളിതകലാ അക്കാദമി
&
റീജിണല്‍ തിയ്യറ്റര്‍ പരിസരം, തൃശ്ശൂര്‍

മാര്‍ച്ച് 19 രാവിലെ 11 മണി

ഉദ്ഘാടനം

ശ്രീ. എ.കെ. ബാലന്‍
(ബഹു.സാസ്‌കാരിക വകുപ്പ് മന്ത്രി)

സുഹൃത്തേ,

'പന്തിഭോജന'ത്തിന്റെ നൂറാം വര്‍ഷമാണ് നമ്മിലൂടെ കടന്നുപോവുന്നത്. ജാതീയ പ്രമത്തത കൊടികുത്തിവാണ കാലത്ത് അതിനെതിരായി മനുഷ്യകുലത്തിന്റെ ഒരുമയും നന്മയും ലക്ഷ്യമാക്കി സഹോദരന്‍ അയ്യപ്പന്റെ വിപ്ലവകരമായ പ്രഖ്യാപനമായിരുന്നു 'പന്തിഭോജനം'.
പന്തിഭോജനത്തിന്റെ ശതാബ്ദി പിന്നിടുമ്പോഴും പോയ കാലത്തിന്റെ ജനവിരുദ്ധ സമീപനങ്ങളിലേക്ക് പിന്‍ നടത്തം അനുഭവപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍ മാനുഷികതയുടെ സന്ദേശം ഉയര്‍ത്തിപിടിക്കാന്‍ ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ 'പന്തിഭോജന'ത്തെ ആധാരമാക്കി ദശദിന ചിത്രകലാക്യാമ്പും പ്രഭാഷണ പരമ്പരയും കലാപരിപാടികളും പന്തിഭോജനവും സംഘടിപ്പിക്കുകയാണ്.
പരിപാടിയില്‍ പങ്കുകൊള്ളുന്നതോടൊപ്പം മാര്‍ച്ച് 19-ാം തീയതി ഉച്ചയ്ക്ക് 1 മണിക്ക് റീജിയണന്‍ തീയറ്റര്‍ പരിസരത്ത് ഒരുക്കുന്ന പന്തിഭോജനത്തില്‍ സുമനസ്‌കരായ ഏവരെയും സ്‌നേഹാദരങ്ങളോടെ ക്ഷണിക്കുന്നു.

 

2017 മാര്‍ച്ച് 19 ഞായറാഴ്ച രാവിലെ 10ന്
'നാട്ട് ഗദ്ദിക'
കരിയനും സംഘവും, തൃശിലേരി, വയനാട്

കാര്യപരിപാടി

രാവിലെ 11ന്
സ്വാഗതം:  പൊന്ന്യന്‍ ചന്ദ്രന്‍
അദ്ധ്യക്ഷന്‍: സത്യപാല്‍
ഉദ്ഘാടനം  :    എ.കെ. ബാലന്‍ (ബഹു. സാംസ്‌കാരിക വകുപ്പ് മന്ത്രി)
അനുമോദനം :    ഏഷ്യാനെറ്റിന്റെ സ്ത്രീശക്തി പുരസ്‌കാരം നേടിയ അക്കാദമി മാനന്തവാടി ഗ്യാലറിയിലെ
                              സി.ഡി. സരസ്വതിയെ ക്യാഷ് അവാര്‍ഡ് നല്‍കി മന്ത്രി അനുമോദിക്കുന്നു.
വിശിഷ്ടാതിഥികള്‍    :    അജിത ജയരാജന്‍ (കോര്‍പ്പറേഷന്‍ മേയര്‍)
                                         ഷീല വിജയകുമാര്‍ (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്)
അനുഗ്രഹ പ്രഭാഷണം    :    കെ.പി.എ.സി. ലളിത (ചെയര്‍പേഴ്‌സണ്‍, കേരള സംഗീത നാടക അക്കാദമി)
                                              വൈശാഖന്‍ (പ്രസിഡന്റ്, കേരള സാഹിത്യ അക്കാദമി)
                                          :    കെ. മഹേഷ് (വാര്‍ഡ് കൗണ്‍സിലര്‍)
കൃതജ്ഞത                      :    ശ്രീ. നേമം പുഷ്പരാജ്  (വൈസ് ചെയര്‍മാന്‍, കേരള ലളിതകലാ അക്കാദമി)

തുടര്‍ന്ന്
കളരിപ്പയറ്റ്
അവതരണം : കുഞ്ഞുമൂസ ഗുരുക്കള്‍, ചൂരക്കൊടി കളരി സംഘം വില്യാപ്പള്ളി, വടകര

1.00 മണിക്ക്
പന്തിഭോജനം

 

ചിത്രകലാ ക്യാമ്പ്, പ്രഭാഷണ പരമ്പര & കലാ സാംസ്‌കാരിക പരിപാടികള്‍
കേരള ലളിതകലാ അക്കാദമി, റീജിണല്‍ തിയറ്റര്‍ പരിസരങ്ങളില്‍
എല്ലാ ദിവസവും രാവിലെ 11 മുതല്‍ 4 വരെ ചിത്രകലാ ക്യാമ്പ്

നമുക്ക് ജാതിയില്ല
പന്തിഭോജനം
പ്രഭാഷണ പരമ്പര എല്ലാ ദിവസവും വൈകുന്നേരം 5 മണി

2017 മാര്‍ച്ച് 20 തിങ്കളാഴ്ച
പ്രഭാഷണം : ബേബി ജോണ്‍
6.00ന് നാടന്‍ പാട്ട് : പ്രസീത ചാലക്കുടി
അവതരണം : 'പതി' ഫോക്‌ലോര്‍ അക്കാദമി

2017 മാര്‍ച്ച് 21 ചൊവ്വാഴ്ച
പ്രഭാഷണം : കെ.പി. മോഹനന്‍
6.00ന് നാടകം : ഗ്രാമകേളി അവാര്‍ഡ് നേടിയ 'തുന്നല്‍ക്കാരന്‍'  
അവതരണം : മണിയൂര്‍ അകം നാടകവേദി, വടകര

2017 മാര്‍ച്ച് 22 ബുധനാഴ്ച
പ്രഭാഷണം : കാര്‍ത്തികേയന്‍ നായര്‍
6.00ന് കുത്തിയോട്ടപാട്ടും ചുവടും
അവതരണം : ചെട്ടിക്കുളങ്ങര ശ്രീ പരമേശ്വര കുത്തിയോട്ട കളരി ദേവി ദാസന്‍ ആശാനും സംഘവും

2017 മാര്‍ച്ച് 23 വ്യാഴാഴ്ച
പ്രഭാഷണം : ഏഴാച്ചേരി രാമചന്ദ്രന്‍
6.30ന് പ്രത്യേക സംഗീത പരിപാടി : 'ചരിത്രമെഴുതിയ ഹൃദയങ്ങള്‍'
അവതരണം : വി.ടി. മുരളി

2017 മാര്‍ച്ച് 24 വെള്ളിയാഴ്ച
പ്രഭാഷണം : കെ.കെ.എന്‍. കുറുപ്പ്, പാര്‍വ്വതി പവനന്‍
6.00ന് നാടകം : 'ഉല്‍കൃഷ്ട കലാസൃഷ്ടി'
അവതരണം : 'ഗ്രാമം' കോഴിക്കോട്

2017 മാര്‍ച്ച് 25 ശനിയാഴ്ച
പ്രഭാഷണം : ശ്രീ. യോഗി ശിവ
6.00ന് ചവിട്ടു നാടകം : 'കാറല്‍സ്മാന്‍'
അവതരണം : കേരള ചവിട്ടുനാടകം അക്കാദമി, ഗോതുരുത്ത്

 

2017 മാര്‍ച്ച് 26 ഞായറാഴ്ച
പ്രഭാഷണം : ജെ. രഘു
6.00ന് : പടയണി
അവതരണം : ഗോത്രകലാപീഠം സംരക്ഷണ പഠനകേന്ദ്രം, കുന്നന്താനം, പത്തനംതിട്ട

2017 മാര്‍ച്ച് 27 തിങ്കളാഴ്ച
പ്രഭാഷണം : നാരായണന്‍ കാവുമ്പായി
6.00ന് : പയ്യന്നൂര്‍ കോല്‍ക്കളി
കെ. ശിവകുമാര്‍ നയിക്കുന്ന ചരട് കുത്തി കോല്‍ക്കളി.
അവതരണം : മഹാദേവ ഗ്രാമം കോല്‍ക്കളി സംഘം

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍

അജയന്‍ കാരാടി, ചന്ദ്രാനന്ദന്‍, ദിബിന്‍ കെ. തിലകന്‍, ജയലാല്‍ എം.ടി.,
ജ്യോതികുമാര്‍, കബിത മുഖോപാദ്ധ്യായ, മുരളി ടി., നിജീന നീലാംബരന്‍,
രതീഷ് ടി., സാറ ഹുസൈന്‍, സിജി ആര്‍. കൃഷ്ണന്‍, സുധീഷ് കെ.,
സുധീഷ് കോട്ടേമ്പ്രം, സുനില്‍ കുമാര്‍ ജി., ഉസ്മാന്‍ പി.

 

2017 മാര്‍ച്ച് 28 ചൊവ്വാഴ്ച, വൈകുന്നരേ 5 മണി
സമാപന സമ്മേളനം

സ്വാഗതം    :    പൊന്ന്യം ചന്ദ്രന്‍
അദ്ധ്യക്ഷന്‍    :    എന്‍. രാധാകൃഷ്ണന്‍ നായര്‍ (സെക്രട്ടറി, കേരള സംഗീത നാടക അക്കാദമി)
ഉദ്ഘാടനം    :    എം.എ. ബേബി
സര്‍ട്ടിഫിക്കറ്റ് വിതരണം    :    സത്യപാല്‍
വിശിഷ്ടാതിഥി    :    ഡോ. വള്ളിക്കാവ് മോഹന്‍ദാസ്
കൃതജ്ഞത    :    വി.ആര്‍. സന്തോഷ് (ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍) (ട്രഷറര്‍, കേരള ലളിതകലാ അക്കാദമി)

6.30ന് : കണ്യാര്‍കളി പൊറാട്ട്
അവതരണം : കേളി കണ്യാര്‍കളി സംഘം, പാലക്കാട്