ധൂമകേതു (ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം)

 കേരള ലളിതകലാ അക്കാദമി അവതരിപ്പിക്കുന്ന കെ.ബി.ഹരികുമാറിന്റെ ഏകാംഗ കാര്‍ട്ടൂണ്‍ പ്രദര്‍ശനം 2013 ഒക്‌ടോബര്‍ 11 മുതല്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവനിലെ അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിക്കുന്നു. തിരുവനന്തപുരം സ്വദേശിയായ ഹരികുമാറിന്റെ ഈ കാര്‍ട്ടൂണ്‍ പ്രദര്‍ശനത്തിന് 'ധൂമകേതു' എന്നാണ് നാമകരണം ചെയ്തിട്ടുള്ളത്.  റോഡ് സുരക്ഷ, മദ്യപാനം, പുകവലി, സ്ത്രീപീഡനം എന്നീ വിഷയങ്ങളെ അധികരിച്ച് നിരവധി കാര്‍ട്ടൂണ്‍ പ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുള്ള ഹരികുമാര്‍ ഇപ്പോള്‍ പുകവലിക്കെതിരായ ബോധവല്ക്കരണമാണ് തന്റെ ഈ പ്രദര്‍ശനത്തിന്റെ പ്രമേയമായി സ്വീകരിച്ചിട്ടുള്ളത്.  2013 ഒക്‌ടോബര്‍ 11-ാം തീയതി വൈകീട്ട് 5 മണിക്ക് ബഹു. കേരള നിയമസഭ സ്പീക്കര്‍ ശ്രീ. ജി. കാര്‍ത്തികേയന്‍ പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. ഒക്‌ടോബര്‍ 17ന് പ്രദര്‍ശനം സമാപിക്കും.