ദേശീയ കാര്‍ട്ടൂണ്‍ ക്യാമ്പ്

Submitted by Secretary on

കേരള കാര്‍ട്ടൂണ്‍ അക്കാദമിയുമായി സഹകരിച്ചുകൊണ്ട്

ദേശീയ കാര്‍ട്ടൂണ്‍ ക്യാമ്പ്
കാര്‍ട്ടൂണിസ്റ്റ് ശങ്കറിന്റെ
ഒറിജിനല്‍ കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം
(സഞ്ചരിക്കുന്ന ചിത്രശാല)

2017 മെയ് 4, 5, 6
ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രം, എറണാകുളം

സുഹൃത്തേ,
ഹാസ്യ ചക്രവര്‍ത്തിയായ കുഞ്ചന്‍ നമ്പ്യാരുടേയും, കാര്‍ട്ടൂണ്‍ കുലപതി ശങ്കറിന്റെയും നാടായ കേരളം ദേശീയ കാര്‍ട്ടൂണ്‍ മേളയായ 'കാരിട്ടൂണ്‍ 2017'ന് വേദിയാവുകയാണ്. മെയ് 4 മുതല്‍ 8 വരെ കൊച്ചിയിലാണ് പരിപാടികള്‍. ലോക കാര്‍ട്ടൂണിസ്റ്റ് ദിനമായ മെയ് 5 ഇതിനിടയില്‍ കടന്നുവരുന്നു എന്ന സവിശേഷതയുമുണ്ട്.
ഇതിന്റെ പശ്ചാത്തലത്തില്‍ കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ദേശീയ കാര്‍ട്ടൂണ്‍ ക്യാമ്പ് 2017 മെയ് 4,5,6 തിയതികളില്‍ എറണാകുളം ഡര്‍ബാര്‍ ഹാള്‍ കലാ കേന്ദ്രത്തില്‍ ഒരുക്കുന്നു.
ഫലിതത്തിനപ്പുറം ഗൗരവപൂര്‍വ്വമായ സമസ്യകളെ കൂടി അവതരിപ്പിക്കാനും വ്യാഖ്യാനിക്കാനും കാര്‍ട്ടൂണിസ്റ്റിന് കഴിയുമെന്ന് ശങ്കര്‍ മുതല്‍ ഒ.വി. വിജയനും, കുട്ടിയും, അബുവും ഉള്‍പ്പെടെയുള്ള പ്രതിഭകള്‍ തെളിയിച്ചതാണല്ലോ. ദേശഭാഷാ  ഭേദങ്ങള്‍ക്കപ്പുറം ചിരിയും ചിന്തയും പങ്കിടുന്ന ഒരു വേദിയാണ് ലളിതകലാ അക്കാദമി ഈ ക്യാമ്പിലൂടെ ലക്ഷ്യമിടുന്നത്.
കാര്‍ട്ടൂണ്‍ ക്യാമ്പിനുപുറമെ യശഃശരീരനായ ശങ്കറിന്റെ തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ പ്രദര്‍ശനം സഞ്ചരിക്കുന്ന ചിത്രശാലയില്‍ ലളിതകലാ അക്കാദമി കാരിട്ടൂണ്‍ നടക്കുന്ന രാജേന്ദ്ര മൈതാനിയില്‍ ഒരുക്കുന്നുണ്ട്. കൂടാതെ മെയ് 6ന് 'വരയുടെ അതിര്‍വരമ്പ്' സെമിനാറും സംഘടിപ്പിക്കുന്നു.

കാര്യപരിപാടി
2017 മെയ് 4
10 മണിക്ക് ആമുഖ പ്രഭാഷണം
തുടര്‍ന്ന് ക്യാമ്പ് അംഗങ്ങളുടെ രചന
മെയ് 4 വൈകീട്ട് 4ന് ദര്‍ബാര്‍ ഹാള്‍ മൈതാനിയില്‍
വരദക്ഷിണ

കേരള സംസ്ഥാന രൂപീകരണത്തിന്റെ അറുപതാം വാര്‍ഷികത്തില്‍ കേരളത്തിന് പ്രണാമമായി 60 കാര്‍ട്ടൂണിസ്റ്റുകള്‍ പങ്കെടുക്കുന്ന തത്സമയ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ രചന.
മലയാളത്തിന്റെ തല മുതിര്‍ന്ന കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ മുതല്‍ 2017 സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കാര്‍ട്ടൂണില്‍ ഒന്നാം സമ്മാനാര്‍ഹയായ സേറ മറിയം ബിന്നി വരെ അണിനിരക്കുന്നു.

2017 മെയ് 5
ലോക കാര്‍ട്ടൂണ്‍ ദിനം
ക്യാമ്പ് അംഗങ്ങളുടെ കാര്‍ട്ടൂണ്‍ രചന
ക്യാമ്പ് അംഗങ്ങളായ കാര്‍ട്ടൂണിസ്റ്റുകള്‍ രചനാ ശൈലിയും വിശേഷങ്ങളും പങ്കുവെയ്ക്കുന്നു.

വൈകീട്ട് 6 മണിക്ക്
രാജേന്ദ്ര മൈതാനം
മിഹാഫില്‍-ഇ-സാമ അവതരിപ്പിക്കുന്ന
ഖവ്വാലി

2017 മെയ് 6 വൈകീട്ട് 3ന്
ദേശീയ കാര്‍ട്ടൂണ്‍ ക്യാമ്പ് തുടര്‍ച്ച
സെമിനാര്‍ 'വരയുടെ അതിര്‍വരമ്പ്'

മോഡറേറ്റര്‍ : ഡോ. സെബാസ്റ്റ്യന്‍ പോള്‍
പങ്കെടുക്കുന്നവര്‍
എന്‍.പി. രാജേന്ദ്രന്‍ (മുന്‍ ചെയര്‍മാന്‍, മീഡിയാ അക്കാദമി)
ഗൗരിദാസന്‍ നായര്‍ (ദി ഹിന്ദു)
എം.ജി. രാധാകൃഷ്ണന്‍ (ഏഷ്യാനെറ്റ്)
മനോജ് കെ. ദാസ് (എഡിറ്റര്‍, ടൈംസ് ഓഫ് ഇന്ത്യ, കേരള)

5 മണിക്ക് ക്യാമ്പ് സമാപനം

ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍
ബൈജു പൗലോസ്, ചന്ദ്രശേഖര്‍, ഏലിയാസ് ജോണ്‍, ജോഷി എ.എം.,
മധു ഓമല്ലൂര്‍, മഹ്ബൂബ് രാജ എല്‍ഹാം, മനോജ് കെ. സിന്‍ഹ,
മനോജ് കുറീല്‍, മൃത്യുഞ്ജയ്, നര്‍സീം, പരേഷ്‌നാഥ്, പീറ്റര്‍ ഇ.പി.,
പ്രശാന്ത് കുല്‍കര്‍ണി, രഞ്ജിത് എം.എസ്., സജ്ജീവ് ബി., സുഭാനി,
സുധീര്‍നാഥ്, ടി.കെ. സുജിത്, തോമസ് ആന്റണി, ടെന്‍സിങ്, കെ.വി.എം. ഉണ്ണി