''കഥ കടന്ന് വരകള്‍ക്കിടയിലേക്ക്''
(ടി. പത്മനാഭന് കഥകളുടെ രേഖാ ചിത്രീകരണം)
ത്രിദിന ഇല്ലസ്ട്രേഷന് ക്യാമ്പ്
2018 മാര്‍ച്ച് 2, 3, 4
പയ്യാമ്പലം, കണ്ണൂര്‍
ഉദ്ഘാടനം
പ്രശസ്ത ചിത്രകാരന്
ശ്രീ. കെ.കെ. മാരാര്‍
മാര്‍ച്ച് 2ന് രാവിലെ 10 മണി
പ്രിയരെ,
2018 മാര്‍ച്ച് 1 മുതല്‍ 10 വരെ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ടി. പത്മനാഭന് സാംസ്കാരികോത്സവത്തോടനുബന്ധിച്ച് കേരള ലളിതകലാ അക്കാദമി 2018 മാര്‍ച്ച് 2,3,4 തീയതികളില്‍ ടി. പത്മനാഭന് കഥകളുടെ രേഖാചിത്രീകരണ ക്യാമ്പ് ''കഥ കടന്ന് വരകള്‍ക്കിടയിലേക്ക്'' എന്ന പേരില്‍ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം ക്യാമ്പില്‍ രചിച്ച ചിത്രങ്ങളുടെ പ്രദര്‍ശനം 6 മുതല്‍ 10 വരെ സാംസ്കാരികോത്സവ നഗരിയില്‍ നടക്കും. രേഖാചിത്രീകരണ രംഗത്തെ പ്രമുഖരായ പതിനൊന്ന് പേര് പങ്കെടുക്കുന്ന ക്യാമ്പില്‍ കേരളത്തിലെ ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ക്യാമ്പിലെ പ്രമുഖരുമായുള്ള സഹവാസവും രചനാ രീതികളുടെ നിരീക്ഷണവും വിദ്യാര്‍ത്ഥികളുടെ കലാമണ്ഡലത്തെ വികസ്വരമാക്കുമെന്ന വിശ്വാസമാണ് ഞങ്ങള്‍ക്ക്.
സ്വാഗതം : ശ്രീ. പൊന്ന്യം ചന്ദ്രന്
(സെക്രട്ടറി, കേരള ലളിതകലാ അക്കാദമി)
അധ്യക്ഷന്‍ : ശ്രീ. എബി എന്‍. ജോസഫ്
(കേരള ലളിതകലാ അക്കാദമി നിര്‍വ്വാഹകസമിതി സംഘം)
ഉദ്ഘാടനം : ശ്രീ. കെ.കെ. മാരാര്‍
കഥാസന്ദര്‍ഭങ്ങളിലൂടെ :
ശ്രീ. കാവുമ്പായി നാരായണന്
നന്ദി : ശ്രീ. പി.വി. ബാലന്
(കേരള ലളിതകലാ അക്കാദമി ജനറല്‍ കൗണ്‍സില്‍ അംഗം)
ക്യാമ്പ് അംഗങ്ങള്‍
ഡെനി ലാല്‍, ഗിരീഷ് കുമാര്‍ എം.പി., മഹേഷ് ചന്ദ്രന്, പ്രദീപ് കുമാര്‍,
രാജീവന് പാറയില്‍, രാഗേഷ് പുന്നോല്‍, രാഗേഷ് വി.ആര്. എം.സി. സജീവ്,
കെ. സതീഷ്, സുരേഷ് കുമാര്‍, സുരേഷ് ബാബു പാനൂര്‍
കൂടാതെ ഫൈന്‍ ആര്‍ട്സ് കോളേജുകളില്‍ നിന്നും
അഭിജിത് മഹേഷ്, അഖില്‍ കെ.ടി., മണികണ്ഠന്,
റിങ്കു അഗസ്റ്റിന്, സംഗീത് മോഹന്‍
എന്നിവരും പങ്കെടുക്കുന്നു