തൃശ്ശൂര്‍ മേഖല ചിത്രകലാ ക്യാമ്പ്

      
    തൃശൂര്‍ : സമകാലിക സാമൂഹ്യ പ്രശ്‌നങ്ങളെ ആസ്പദമാക്കി കേരള ലളിതകലാ അക്കാദമി സംഘടിപ്പിക്കുന്ന ഏകദിന ചിത്രകലാ ക്യാമ്പ് ജൂണ്‍ 15ന് നടക്കും. സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തില്‍ രാവിലെ 9ന് ആരംഭിക്കുന്ന ക്യാമ്പില്‍ 30-ഓളം ചിത്രകലാ പ്രതിഭകള്‍ പങ്കെടുക്കും.
    ബാഹുലേയന്‍, സിന്ധു ദിവാകരന്‍, കെ.ജി. ബാബു, ജോണ്‍സണ്‍ വേലൂര്‍, ഒ.സി. മാര്‍ട്ടിന്‍, ശാന്തകുമാരി ഇ.എന്‍., ജയശ്രീ പി.ജി., ജിബു ചാലക്കുടി, ലതാദേവി എന്‍.പി.., സെലസ് കെ. ബാബു, ബാബു സി., സിറിള്‍ ആലപ്പുഴ, ജ്യോതിബാസ്, സുരേഷ് മുട്ടത്തി, ശ്രീകുമാര്‍, സുധീഷ് ടി. മലയിന്‍, ജ്യോതിരാജ്, ജോണ്‍സണ്‍ നമ്പഴിക്കാട്, അപ്‌സര, ദിലിയ സുരഭി, അഹല്യ, ഉജ്വല്‍, വിഷ്ണു കെ.പി., ദീപക്, അശ്വതി കാലടി, വിശ്വതി, അഞ്ജു എന്നിവരാണ് പങ്കെടുക്കുന്നത്.