തൃശൂർ - ലഹരി ഒരു സാമൂഹ്യ വിപത്ത്... വർണ്ണോത്സവം ഏകദിന ലഹരി വിരുദ്ധ കലാ ശില്പശാല

തൃശൂർ - ലഹരി ഒരു സാമൂഹ്യ വിപത്ത്... വർണ്ണോത്സവം ഏകദിന ലഹരി വിരുദ്ധ കലാ ശില്പശാല 

തൃശൂര്‍ - ലഹരി ഒരു സാമൂഹ്യ വിപത്ത്... വര്‍ണ്ണോത്സവം ഏകദിന ലഹരി വിരുദ്ധ കലാ ശില്പശാല  കേരള ലളിതകലാ അക്കാദമി - ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറി, എടക്കളത്തൂര്‍

ലഹരി ഒരു സാമൂഹ്യ വിപത്ത്... വര്‍ണ്ണോത്സവം ഏകദിന ലഹരി വിരുദ്ധ കലാ ശില്പശാല യില്‍ പങ്കെടുക്കുന്നതിന് വിദ്യാര്‍ത്ഥികളില്‍ നിന്നും  അപേക്ഷ ക്ഷണിക്കുന്നു - അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 23 -10-2022

 
കേരള സര്‍ക്കാര്‍ ലഹരി വിരുദ്ധ പരിപാടികളുടെ ഭാഗമായി വിദ്യാര്‍ഥികളിലൂടെ സമൂഹത്തില്‍ ബോധവത്കരണം സാധ്യമാക്കുക എന്ന ഉദ്ദേശത്തില്‍ കേരള ലളിതകലാ അക്കാദമി യും ദേശാഭിമാനി കലാ കായിക സാംസ്‌കാരിക വേദി & പബ്ലിക് ലൈബ്രറിയും  സംയുക്തമായി ലഹരിക്കെതിരെ വര്‍ണ്ണോത്സവം ,ഏകദിന ലഹരി വിരുദ്ധ കലാ ശില്പശാല സംഘടിപ്പിക്കുന്നു . ഇതില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ള ചിത്രകലാ അഭിരുചിയുള്ള എട്ടാം തരം മുതല്‍ ഡിഗ്രി വരെ യുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതില്‍ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം . അപേക്ഷയോടൊപ്പം നിങ്ങള്‍ വരച്ച 2 ചിത്രം( ചിത്രത്തില്‍ പേര് എഴുതേണ്ടതാണ് )അപ്ലോഡ് ചെയ്യേണ്ടതാണ് .തെരഞ്ഞെടുക്കുന്ന 100 വിദ്യാര്‍ത്ഥികള്‍ക്ക് തൃശൂര്‍ ല്‍ വച്ച് 2022 ഒക്ടോബര്‍ 27 നു സംഘടിപ്പിക്കുന്ന  കലാ ശില്പശാലയില്‍  പങ്കെടുക്കാന്‍ അവസരം ലഭിക്കും . അപേക്ഷ സമര്‍പ്പിച്ചാല്‍ ഇമെയില്‍ നോട്ടിഫിക്കേഷന്‍ ലഭിക്കുന്നതും തിരഞ്ഞെടുക്കുന്നവരെ അറിയിക്കുന്നതുമാണ് . പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് , വരക്കുന്നതിനുള്ള ആര്‍ട്ട് മെറ്റീരിയല്‍ എന്നിവ  നല്‍കും .