ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം

Submitted by Secretary on

പ്രഭാവര്‍മ്മയുടെ
'ശ്യാമമാധവ'ത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളെ മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം

കവിയും ചലച്ചിത്രഗാന രചയിതാവും പത്രപ്രവര്‍ത്തകനും ടെലിവിഷന്‍ അവതാരകനുമാണ് പ്രഭാവര്‍മ്മ.  കേന്ദ്ര-കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്, വള്ളത്തോള്‍ സമ്മാനം, ആശാന്‍ പ്രൈസ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്. കവിതാസമാഹാരങ്ങള്‍ : സൗപര്‍ണിക, അര്‍ക്ക പൂര്‍ണിമ, ചന്ദനനാഴി, ആര്‍ദ്രം, കാലപ്രയാഗ, അപരിഗ്രഹം, മഞ്ഞിനോട് വെയിലെന്നപോലെയും, ശ്യാമമാധവം (കാവ്യാഖ്യായിക)

സുഹൃത്തേ,

    മലയാള കാവ്യമണ്ഡലത്തില്‍ ശ്രദ്ധേയ സാന്നിദ്ധ്യമായി മാറിയ കേരളത്തിന്റെ പ്രിയപ്പെട്ട കവി പ്രഭാവര്‍മ്മയുടെ ''ശ്യാമമാധവ'' ത്തിലെ മുഹൂര്‍ത്തങ്ങളെ മുന്‍നിര്‍ത്തി രൂപപ്പെടുത്തിയ 40-ല്‍ പരം ചുമര്‍ചിത്രങ്ങളുടെ പ്രദര്‍ശനം തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതിഭവന്‍ ആര്‍ട്ട് ഗ്യാലറിയില്‍ 2017 ഒക്‌ടോബര്‍ 15 വൈകീട്ട് 5ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ശ്രീ. അടൂര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു.
ചടങ്ങിലേക്ക് ഏവരേയും സാദരം ക്ഷണിക്കുന്നു.

കാര്യപരിപാടി

വൈകീട്ട് 5 മണി

സ്വാഗതം    :    കാരക്കാമണ്ഡപം വിജയകുമാര്‍ (അക്കാദമി നിര്‍വ്വാഹക സമിതി അംഗം)

അദ്ധ്യക്ഷന്‍    :    പ്രൊഫ. വി.എന്‍. മുരളി

കാവ്യാലാപനം :    കെ.ആര്‍. ശ്യാമ
(ശ്യാമമാധവം)

ഉദ്ഘാടനം     :    അടൂര്‍ ഗോപാലകൃഷ്ണന്‍ (ചലച്ചിത്ര സംവിധായകന്‍)

'ശ്യാമമാധവ'ത്തിന്
ഒരു ആമുഖം    :    ഡോ. പി. സോമന്‍

ആശംസകള്‍    :    സി.വി. ത്രിവിക്രമന്‍
                         :    ബി.ഡി. ദത്തന്‍
                         :    ഡോ. പി.എസ്. ശ്രീകല

സാന്നിധ്യം    :    പ്രഭാവര്‍മ്മ

മറുമൊഴി     :    ബാബുരാജ് എളങ്കൂര്‍

പ്രദര്‍ശനം ഒക്‌ടോബര്‍ 17 വരെ

'ശ്യാമമാധവ'ത്തിലെ മുഹൂര്‍ത്തങ്ങളെ മുന്‍ നിര്‍ത്തി ചുമര്‍ചിത്രരചന നടത്തിയ കലാകാരന്മാര്‍

ബാബുരാജ് എളങ്കൂര്‍, പി.വി. നാരായണന്‍ കുട്ടി മലപ്പുറം, വിനോദ് പൂക്കൊളത്തൂര്‍