ചിത്ര-ശില്പകലാകാരന്മാര്‍ക്ക് ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തുന്നു.

ചിത്ര-ശില്പകലാകാരന്മാര്‍ക്ക് ഇന്‍ഷ്വറന്‍സ്‌ പരിരക്ഷ ഏര്‍പ്പെടുത്തുന്നു.

ചിത്ര-ശില്പകലാ രംഗത്ത് പ്രവര്‍ത്തിക്കുന്ന 18നും 50നും മദ്ധ്യേ പ്രായമുള്ള കലാകാരന്മാര്‍ക്കായി  കേരള ലളിതകലാ അക്കാദമി ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നു.  അക്കാദമിയുടെ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത ഈ മേഖലയിലെ കലാകാരന്മാര്‍ക്കും അപേക്ഷിക്കാവുന്നതാണ്.  അപേക്ഷകര്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ രേഖകള്‍ സഹിതം അക്കാദമിയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  യോഗ്യരായ 500 കലാകാരന്മാരെ ആദ്യഘട്ടമെന്ന നിലയില്‍ പരിഗണിക്കുന്നതാണ്.  ബയോഡാറ്റയോടൊപ്പം ആധാറിന്റെ പകര്‍പ്പ്, വയസ്സ് തെളിയിക്കുന്ന രേഖ, ബാങ്ക് അക്കൗണ്ട് ഐ.എഫ്.എസ്.സി കോഡ് സഹിതം (ബാങ്ക് പാസ്സ് ബുക്കിന്റെ ആദ്യ പേജിന്റെ പകര്‍പ്പ്) 2017 നവംബര്‍ 10നകം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.  രജിസ്‌ട്രേഷന്‍ ഫീസ് 10 രൂപ അടയ്‌ക്കേണ്ടതാണ്. ബയോഡാറ്റയില്‍ ജാതി, നോമിനിയുടെ പേര്, നോമിനിയുമായുള്ള ബന്ധം എന്നിവ രേഖപ്പെടുത്തേണ്ടതാണ്.  സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന കലാകാരന്മാര്‍ അപേക്ഷിക്കേണ്ടതില്ല.