ചിത്രരചനാ മത്സരം - സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും
വിഷയം: കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍
വീണ്ടും കൂടുതല്‍ ഒന്നിക്കാനായി ഇപ്പോള്‍ നാം അകന്നു കഴിയുകയാണ്. നമ്മുടെ ഗവണ്മെന്റും ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരും എല്ലാം ഒരെ ലക്ഷ്യത്തോടെയുള്ള പോരാട്ടത്തിലാണ്. എന്നാല്‍ വീടുകള്‍ക്കുള്ളില്‍ കഴിയുന്ന കൊച്ചു കൂട്ടുകാര്‍ക്കായി കേരള ലളിതകലാ അക്കാദമി, പ്രതിരോധത്തിന്റെ വര്ണ്ണകവാടങ്ങള് തുറക്കുകയാണ്. ഇതിനായി 'കൊറാണക്കാലത്തെ നിറക്കൂട്ടുകള്‍' എന്ന പ്രമേയത്തിലൂന്നി അക്കാദമി ചിത്രരചനാ മത്സരം സംഘടിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്നു. ഏത് മാധ്യമത്തിലും വരയ്ക്കാവുന്നതാണ്. എ3 സൈസ് കടലാസില്‍ വരച്ച ചിത്രങ്ങള്‍ ‘[email protected]’ എന്ന ഇ-മെയില്‍ അഡ്രസ്സിലേക്ക് അയക്കുക. എല്‍.പി., യു.പി., ഹൈസ്ക്കൂള്, ഹയര്‍സെക്കന്ററി വിഭാഗങ്ങളില്‍പ്പെട്ട കൊച്ചു കലാകാരന്മാര്ക്ക് ചിത്രങ്ങളുടെ ഇമേജുകള്‍ അയക്കാം. ഓരോ ജില്ലയിലേയും 12 വീതം മിടുക്കരായ കലാകൃത്തുകളെ കണ്ടെത്തി സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും എത്തിച്ചു നല്കുന്നു. 'കൊറാണക്കാലത്തെ നിറക്കൂട്ടുകള്‍'എന്ന് വ്യക്തമാക്കുന്ന അര പേജില്‍ കവിയാത്ത ഒരു കൊച്ചു കുറിപ്പും തയ്യാറാക്കി രക്ഷാകര്‍ത്താക്കളുടെ സാക്ഷ്യപത്രത്തോടൊപ്പം അയക്കണം. ചിത്രത്തോടൊപ്പം, ചിത്രത്തിന് പേര് നല്കുന്നുവെങ്കില് അതും കൂടാതെ താഴെപ്പറയുന്ന വിവരങ്ങളും തയ്യാറാക്കി അക്കാദമിക്ക് അയക്കുക. ചിത്രങ്ങളും മറ്റ് വിവരങ്ങളും അക്കാദമിയില്‍ ലഭിക്കേണ്ട അവസാന തീയതി 2020 ഏപ്രില്‍ 20 ആണ്.
പേര്........
പഠിക്കുന്ന ക്ലാസ്സ്.....
സ്ക്കൂള്........
സക്കൂളിന്റെ പോസ്റ്റല്‍ അഡ്രസ്സ്........
ജില്ല...............
സ്ക്കൂളിന്റെ ലാന്‍ഡ് നമ്പര്‍..........
അച്ചന്റെ/അമ്മയുടെ പേര്............
വിലാസം................
ഫോണ്‍ നമ്പര്‍ .................
ഇ-മെയില്‍ അഡ്രസ്സ്...........