ചിത്രരചനാമത്സര വിജയികളെ പ്രഖ്യാപിച്ചു

കേരള പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നവംബര്‍ 1 ന് കേരള ലളിതകലാ അക്കാദമിയും, പബ്ലിക് റിലേഷന്‍ വകുപ്പും, കേരള ആര്‍ക്കെവ്‌സ് വകുപ്പും സംയുക്തമായി എറണാകുളം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ വെച്ച് യു.പി., ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചനാമത്സരത്തില്‍ യു.പി. വിഭാഗത്തില്‍ ഒന്നാം സമ്മാനം കാക്കനാട് ഭവന്‍സ് ആദര്‍ശ് വിദ്യാലയത്തിലെ വിഷ്ണു രമേഷും, രണ്ടാം സമ്മാനം ഏരൂര്‍ ഭവന്‍സ് വിദ്യാ മന്ദിരത്തിലെ ഭാഗ്യലക്ഷ്മി എ.ബി.യും, മൂന്നാം സമ്മാനം ഏരൂര്‍ ഭവന്‍സ് വിദ്യാമന്ദിരത്തിലെ ശീതള്‍ ഷോബിയും  കരസ്ഥമാക്കി. ഹൈസ്‌ക്കൂള്‍ വിഭാഗത്തില്‍ ഒന്നാം സമ്മാനം മട്ടാഞ്ചേരി ടി.ഡി.ഹൈസ്‌ക്കൂളിലെ അശ്വിന്‍ ആര്‍, രണ്ടാം സമ്മാനം ഏരൂര്‍ ഭവന്‍സ് വിദ്യാ മന്ദിരത്തിലെ മാളവിക എ.ബി., മൂന്നാം സമ്മാനം കുഴുപ്പിള്ളി സെന്റ് അഗസ്റ്റിന്‍സ് ജി.എച്ച്.എസ്. സ്‌ക്കൂളിലെ ശ്രീലക്ഷ്മി സനല്‍ എന്നിവര്‍ കരസ്ഥമാക്കി.