ചിത്രകലാ പരിശീലന കളരികള്‍ക്കുള്ള അപേക്ഷ ക്ഷണിക്കുന്നു

ചിത്രകലാ പരിശീലന കളരികള്‍ക്കുള്ള
അപേക്ഷ ക്ഷണിക്കുന്നു
                    
കുട്ടികളുടെ കലാഭിരുചി വളര്‍ത്തുന്നതിന്റെ ഭാഗമായി കേരള ലളിതകലാ അക്കാദമി സംസ്ഥാനത്തിലെ വിവിധ സ്‌ക്കൂള്‍ അധികൃതരില്‍ നിന്നും കലാപരിശീലനകളരി നടത്തുവാന്‍ അപേക്ഷ ക്ഷണിക്കുന്നു. സ്‌ക്കൂളുകളുടെ സഹകരണത്തോടെ ആയിരിക്കും അക്കാദമി ചിത്ര-ശില്പ പരിശീലന കളരികള്‍ നടത്തുന്നത്. ചിത്ര-ശില്പ കലയില്‍ അഭിരുചിയുള്ള 30നും 40നും ഇടയില്‍ വിദ്യാര്‍ത്ഥികളെ കളരിയില്‍ പങ്കെടുക്കാന്‍ തയ്യാറാക്കേണ്ടതാണ്. പരിശീലനം കൊടുക്കുന്നതിനുള്ള ചെലവുകള്‍ അക്കാദമി വഹിക്കും. കളരി നടത്തുവാന്‍ ഉദ്ദേശിക്കുന്ന തിയതികളും ഭൗതിക സൗകര്യങ്ങളുടെ വിശദാംശങ്ങളും ഇതോടൊപ്പം അറിയിക്കേണ്ടതാണ്. 2017 ഡിസംബര്‍ വരെയുള്ള കാലയളവിലാണ് കളരി നടത്താന്‍ ഉദ്ദേശിക്കുന്നത്. കളരി നടത്താന്‍ ഉദ്ദേശിക്കുന്നവരുടെ അപേക്ഷ 2016 ഡിസംബര്‍ 20 വരെ അക്കാദമിയില്‍ സ്വീകരിക്കുന്നതാണ്. വിശദാംശങ്ങള്‍ അക്കാദമിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. (www.lalithakala.org))

 

കളരി നിബന്ധനകള്‍ - ഡൗണ്‍ലോഡ്‌