ചിത്രകലാ ക്യാമ്പ്‌

ജൂണ്‍ 10, 2014

വാര്‍ത്താകുറിപ്പ്‌

`പെണ്‍മ' ചിത്രകലാ ക്യാമ്പ്‌
കേരള ലളിതകലാ അക്കാദമി സ്‌ത്രീശാക്തീകരണ സന്ദേശവുമായി കലാകാരികള്‍ക്കുവേണ്ടി ചിത്രകലാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. ജൂലൈ 12 മുതല്‍ 14 വരെ തൃശ്ശൂര്‍ കിലയിലാണ്‌ `പെണ്‍മ' എന്ന പേരില്‍ ക്യാമ്പ്‌ നടക്കുന്നത്‌.
ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ചിത്രകാരികള്‍ ജൂണ്‍ 15നു മുന്‍പ്‌ പേര്‌ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ - 20. ഫോണ്‍ : 0487-2333773, മൊബൈല്‍ : 9744176688.
....................................................................
`മഴ' ചിത്രകലാ ക്യാമ്പ്‌
കേരള ലളിതകലാ അക്കാദമി സംസ്ഥാന മുഖ്യ പുരസ്‌ക്കാരം നേടിയ ചിത്രകാരന്മാര്‍ക്കായി വര്‍ഷകാല ചിത്രകലാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു. പൂമല ഡാമിന്റെ തീരത്ത്‌ ജൂണ്‍ 23 മുതല്‍ 29 വരെയാണ്‌ ക്യാമ്പ്‌.
ലളിതകലാ അക്കാദമിയുടെ സംസ്ഥാന അവാര്‍ഡ്‌ ജേതാക്കളാണ്‌ ക്യാമ്പില്‍ പങ്കെടുക്കുന്നത്‌. ഇതുവരെ അക്കാദമിയുടെ സംസ്ഥാന ക്യാമ്പുകളില്‍ പങ്കെടുക്കാന്‍ കഴിയാതെ പോയ അവാര്‍ഡ്‌ ജേതാക്കള്‍ ജൂണ്‍ 14നു മുന്‍പ്‌ അക്കാദമിയുമായി ബന്ധപ്പെടുക. സെക്രട്ടറി, കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍ - 20. ഫോണ്‍ : 0487-2333773, മൊബൈല്‍ : 9895966695.
....................................................................
`ബഷീര്‍ സ്‌മരണ' ചിത്രകലാ ക്യാമ്പ്‌
വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഇരുപതാമത്‌ ചരമദിനത്തില്‍ കേരള ലളിതകലാ അക്കാദമി `ബഷീര്‍ സ്‌മരണ' ഏകദിന ചിത്രകലാ ക്യാമ്പ്‌ സംഘടിപ്പിക്കുന്നു.
ബഷീറിന്റെ ജന്മനാടായ തലയോലപ്പറമ്പില്‍ ജൂലൈ 5നാണ്‌ ക്യാമ്പ്‌. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ചിത്രകാരന്മാര്‍ രചിച്ചിട്ടുള്ള ചിത്രങ്ങളുടെ ഫോട്ടോ സഹിതം അപേക്ഷിക്കുക. സെക്രട്ടറി കേരള ലളിതകലാ അക്കാദമി, തൃശ്ശൂര്‍-20. അവസാന തീയതി ജൂണ്‍ 15.

 

വൈക്കം എം.കെ. ഷിബു
സെക്രട്ടറി