ചിത്രം, ശില്പം, ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ കലാപ്രദര്‍ശനത്തിന് കലാകാരന്മാരെ തെരഞ്ഞെടുത്തു

കേരള ലളിതകലാ അക്കാദമി ചിത്രം, ശില്പം, ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍
കലാപ്രദര്‍ശനത്തിന് കലാകാരന്മാരെ തെരഞ്ഞെടുത്തു

    കേരള ലളിതകലാ അക്കാദമിയുടെ 20162017 വര്‍ഷത്തെ ഏകാംഗ-ഗ്രൂപ്പ് പ്രദര്‍ശനത്തിനുള്ള (ചിത്രം, ശില്പം, കാര്‍ട്ടൂണ്‍, ഫോട്ടോഗ്രാഫി) കലാകാരന്മാരെ തെരഞ്ഞെടുത്തു.
    ചിത്രകല, ശില്പകല, ഫോട്ടോഗ്രാഫി, കാര്‍ട്ടൂണ്‍ രംഗത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന കലാകാരന്മാര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഗ്രാന്റ് നല്‍കുന്നത്. സൗജന്യമായി അക്കാദമി ഗ്യാലറി അനുവദിക്കുന്നതിനുപുറമെ താമസഭക്ഷണ ചെലവും യാത്രപ്പടിയും കൂടാതെ ഏകാംഗപ്രദര്‍ശനത്തിന് 50,000/- രൂപയും ഗ്രൂപ്പ് പ്രദര്‍ശനത്തിന് 1,00,000/- രൂപയുമാണ് അക്കാദമി ഗ്രാന്റ് നല്‍കുന്നത്.
    ജയേഷ് കെ.കെ. കോഴിക്കോട്, അനുശ്രീ ഇ. കണ്ണൂര്‍, സുകേശന്‍ കന്‍ക തൃശ്ശൂര്‍, മോന രതീഷ് എറണാകുളം, ജിജി ജോര്‍ജ്ജ് തിരുവനന്തപുരം, തോളില്‍ സുരേഷ് മലപ്പുറം, ബിജി കൊങ്ങോര്‍പ്പിള്ളി
എറണാകുളം, ഷാജി അപ്പുക്കുട്ടന്‍ എറണാകുളം, എ.ബി. ബിജു കണ്ണൂര്‍, ഗോപകുമാര്‍ എസ്, തിരുവനന്തപുരം, റെജിന്‍സ് പി. തോമസ് തൃശ്ശൂര്‍, മുരളി നാഗപ്പുഴ തൃശ്ശൂര്‍ എന്നിവരെ ഏകാംഗപ്രദര്‍ശനത്തിനും സബിത കെ (സജിത് എസ്, വെങ്കിടേശ്വരന്‍ എസ് ബി., അജി എസ്. ധരന്‍, രമേഷ് രാമന്‍), സ്മിജ വിജയന്‍ (ജയശ്രീ പി.ജി., ആന്റോ ജോര്‍ജ്ജ്, സെബിന്‍ ജോസഫ്, ഷിബി ബാലകൃഷ്ണന്‍), ആതിര കെ. അനു (ശരണ്യ എസ്., വിവേക് ദാസ് എം.എം.), ബിനീഷ് നാരായണന്‍ (അംജും റിസ്‌വി ബി.വി., അമൃത സി.വി.) എന്ന 4 ഗ്രൂപ്പുകളെ ഗ്രൂപ്പ്
പ്രദര്‍ശനത്തിനും തിരഞ്ഞെടുത്തു.
    ഫോട്ടോഗ്രാഫി ഏകാംഗ പ്രദര്‍ശനത്തിനായി രഞ്ജിത് എം.എസ് (തിരുവനന്തപുരം), ശ്രീവത്സന്‍ പി. (പാലക്കാട്) എന്നിവരെയും, കാര്‍ട്ടൂണ്‍ ഏകാംഗ പ്രദര്‍ശനത്തിനായി ടി.കെ. സുജിത് (തിരുവനന്തപുരം), ഉണ്ണികൃഷ്ണന്‍ കെ. (എറണാകുളം) എന്നിവരെയുമാണ് തെരഞ്ഞെടുത്തിട്ടുള്ളത്.