ഗ്യാലറി ബുക്കിംഗിനുള്ള അപേക്ഷ ക്ഷണിച്ചു

                   
    തൃശ്ശൂര്‍ : കേരള ലളിതകലാ അക്കാദമിയുടെ ഗ്യാലറികളില്‍ 2017 ഏപ്രില്‍ 1 മുതല്‍ 2018 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ പ്രദര്‍ശനം നടത്തുന്നതിന് കലാകാരന്മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രദര്‍ശിപ്പിക്കാനുദ്ദേശിക്കുന്ന 5 കലാവസ്തുക്കളുടെ ഫോട്ടോയും ബോയോഡാറ്റയും അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. പ്രദര്‍ശനം നടത്താനുദ്ദേശിക്കുന്ന തിയ്യതിയും അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷാ ഫോറം അക്കാദമി വെബ് സൈറ്റില്‍ നിന്നും ലഭ്യമാണ്. (വെബ് സൈറ്റ് : www.lalithkala.org). കൂടുതല്‍ വിവരങ്ങള്‍ക്ക ്‌ ഫോണ്‍ : 0487-2333773.