''കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍'' കുട്ടികളുടെ ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു

''കൊറോണക്കാലത്തെ നിറക്കൂട്ടുകള്‍''
കുട്ടികളുടെ ചിത്രരചനാ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു
 

വിജയികളെ കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക 

 

തൃശൂര്‍ : കോവിഡ്-19 മൂലം സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ കാലയളവില്‍ കേരളത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കേരള ലളിതകലാ അക്കാദമി ''കൊറോണകാലത്തെ നിറക്കൂട്ടുകള്‍''എന്ന പേരില്‍ ചിത്രരചനാ മത്സരം നടത്തിയിരുന്നു. മത്സരത്തില്‍ 14 ജില്ലകളിലെ നാല് ഡിവിഷനുകളില്‍ നിന്നുമായി മൊത്തം 1834 കുട്ടികളാണ് പങ്കെടുത്തത്.

ബൈജുദേവ്, ബാലമുരളീ കൃഷ്ണന്‍, ടോം ജെ. വട്ടക്കുഴി, ശ്രീജ പള്ളം എന്നീ അക്കാദമി നിര്‍വ്വാഹക സമിതി അംഗങ്ങളായ കലാകാരന്മാരാണ് മൂല്യ നിര്‍ണ്ണയം നടത്തിയത്.
ഓരോ ജില്ലയിലും വിജയികള്‍ക്ക് സര്‍ട്ടിഫിക്കറ്റും സമ്മാനങ്ങളും വരും ദിവസങ്ങളില്‍ എത്തിച്ച് നല്‍കുന്നതാണ്. മത്സരത്തില്‍ വിജയിച്ചവര്‍ക്കും പങ്കെടുത്ത് സര്‍ഗ്ഗാത്മക പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട എല്ലാ വിദ്യാര്‍ത്ഥികളെയും കേരള ലളിതകലാ അക്കാദമിയ്ക്കുവേണ്ടി ചെയര്‍മാന്‍ നേമം പുഷ്പരാജ്, സെക്രട്ടറി പി.വി. ബാലന്‍ എന്നിവര്‍ അനുമോദനങ്ങള്‍ അറിയിച്ചു.