കൊറോണക്കാലത്തെ അതിജീവിക്കാന്‍ സര്‍ക്കാരിനൊപ്പം കലാകാരന്മാരും

കൊറോണക്കാലത്തെ അതിജീവിക്കാന്‍ സര്‍ക്കാരിനൊപ്പം കലാകാരന്മാരും

കോവിഡ് 19നെ പ്രതിരോധിക്കുന്നതിനും കൊറോണക്കാലത്തെ നമ്മുടെ നാടിന്റെ സാമ്പത്തിക പ്രതിസന്ധിയെ നേരിടുന്നതിനുമായി സര്‍ക്കാരിന് പിന്തുണ നല്‍കിക്കൊണ്ട് കേരള ലളിതകലാ അക്കാദമി കലാകാരന്മാരില്‍ നിന്നും ചിത്രങ്ങള്‍/ശില്പങ്ങള്‍ സംഭാവനയായി സമാഹരിക്കുവാന്‍ ഉദ്ദേശിക്കുന്നു.  ഈ ഉദ്യമം വിജയിപ്പിക്കുന്നതിനായി വീടുകളില്‍ കഴിയുന്ന കലാകാരന്മാര്‍ തങ്ങളുടെ ശേഖരത്തില്‍ ഉള്ളതോ പുതിയതായി രചിച്ചതോ ആയ ചിത്രം/ശില്പം, കുറഞ്ഞത് ഒന്നെങ്കിലും അക്കാദമിയെ ഏല്പിക്കുവാന്‍ താല്പര്യപ്പെടുന്നു.  ചിത്രങ്ങളോടൊപ്പം ചിത്രകാരന്റെ പേര് വിലാസം, ഇ-മെയില്‍ അഡ്രസ്സ്, ഫോണ്‍ നമ്പര്‍, ബയോഡാറ്റ, ചിത്രത്തിന്റെ പേര്, മാധ്യമം, സൈസ്, നിര്‍ദ്ദേശിക്കുന്ന കുറഞ്ഞ വില എന്നിവ അടങ്ങിയ കുറിപ്പും ഉള്‍പ്പെടുത്തുമല്ലോ.  ഇത്തരത്തില്‍ സമാഹരിക്കുന്ന ചിത്രങ്ങളും/ശില്പങ്ങളും വില്പന നടത്തി ലഭിക്കുന്ന തുക പൂര്‍ണ്ണമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറുന്നതിനാണ് അക്കാദമി ഉദ്ദേശിക്കുന്നത്.  സുമനസുകളായ എല്ലാ കലാകാരന്മാരുടെയും സഹായങ്ങള്‍ പ്രതീക്ഷിക്കുന്നു.  ലോകം അഭിമുഖീകരിക്കുന്ന സമാനതകളില്ലാത്ത പ്രതിസന്ധിയെ അതിജീവിക്കുന്ന കേരളമാതൃകയ്ക്ക് നാട്ടിലെ കലാകാരന്മാരുടെ സഹകരണവും പിന്തുണയും ഊര്‍ജ്ജം പകരുകതന്നെ ചെയ്യും.  2020 ഏപ്രില്‍ 25നകം സൃഷ്ടികള്‍ സമാഹരിക്കുന്നതിന് ഉതകും വിധം വിവരം അക്കാദമിയെ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.  ബന്ധപ്പെടേണ്ട ഫോണ്‍ നമ്പറുകള്‍ ചുവടെ ചേര്‍ക്കുന്നു.  

തിരുവനന്തപുരം, കൊല്ലം - നേമംപുഷ്പരാജ് (9447090334) 
                 കാരയ്ക്കായ്ക്കാമണ്ഡപം വിജയകുമാര്‍ (9447093202)
പത്തനംതിട്ട, ആലപ്പുഴ - ബാലുമുരളികൃഷ്ണന്‍ (9961635575)
കോട്ടയം, ഇടുക്കി - മനോജ് നാരായണന്‍ (9847370025)
എറണാകുളം - കെ.എ.സോമന്‍ (9388606877) ടോം.ജെ.വട്ടക്കുഴി (9605517733)
തൃശൂര്‍ - പി.വി.ബാലന്‍ (9446168145)
പാലക്കാട്, മലപ്പുറം - ബൈജുദേവ് (8281647474), ശ്രീജപള്ളം (9349385768)
കോഴിക്കോട് - പോള്‍ കല്ലാനോട് (9387299180), കെ.സി.മഹേഷ് (8547151531)
വയനാട് - സരസ്വതി (9497645363)
കണ്ണൂര്‍ - എബി എന്‍.ജോസഫ് (9447065898)
കാസര്‍ഗോഡ് - രവീന്ദ്രന്‍ തൃക്കരിപ്പൂര്‍ (9447015691)