'കേരള ലളിതകലാ അക്കാദമി സ്‌കോളര്‍ഷിപ്പ്'

കേരള ലളിതകലാ അക്കാദമിയുടെ 2013 -2014 വര്‍ഷത്തേക്കുള്ള കലാവിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു. എം.എഫ്.എ/എം.വി.എ. വിദ്യാര്‍ത്ഥികളായ ശ്രീകുമാര്‍ കെ., ലിനു ജെ (ബനാറസ് ഹിന്ദു യൂണിവേഴ്‌സിറ്റി) മോന എസ്.മോഹന്‍ (ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ), സിജിന വി.വി., സുജീഷ് ഒ., (എസ്.എന്‍.സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍സ് ഹൈദ്രാബാദ്) എന്നിവര്‍ക്കും. ബി.എഫ്.എ/ബി.വി.എ. വിദ്യാര്‍ത്ഥികളായ സാവിത്രി കെ.സി. (എം.എസ്.യൂണിവേഴ്‌സിറ്റി ഓഫ് ബറോഡ), ആഷിക് എല്‍ (രാജാരവിവര്‍മ്മ കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ് മാവേലിക്കര), വിപിന്‍ വി., ബിനീഷ് എന്‍.വി. (കോളേജ് ഓഫ് ഫൈന്‍ ആര്‍ട്‌സ്, തിരുവനന്തപുരം), ശ്രീകല എ. (ആര്‍.എല്‍.വി. കോളേജ് ഓഫ് മ്യൂസിക് ആന്റ് ഫൈന്‍ ആര്‍ട്‌സ്, തൃപ്പൂണിത്തുറ) എന്നിവര്‍ക്കും ലഭിച്ചു. എം.എഫ്.എ/ എം.വി.എ. വിദ്യാര്‍ത്ഥികള്‍ക്ക് 6000 രൂപ വീതവും ബി.എഫ്.എ./ബി.വി.എ വിദ്യാര്‍ത്ഥികള്‍ക്ക് 5000/- രൂപ വീതവുമാണ് സ്‌കോളര്‍ഷിപ്പ് തുക.